»   » ഗ്ലാമറില്‍ പരിധിവിട്ട് കാജല്‍!!! പരിധിവിട്ട ഗ്ലാമറിന് താരത്തെ ഉപദേശിച്ച സുഹൃത്താര്..? എന്തിനെന്നോ???

ഗ്ലാമറില്‍ പരിധിവിട്ട് കാജല്‍!!! പരിധിവിട്ട ഗ്ലാമറിന് താരത്തെ ഉപദേശിച്ച സുഹൃത്താര്..? എന്തിനെന്നോ???

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ താര സുന്ദരിയാണ് കാജല്‍ അഗര്‍വാള്‍. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരായി മാറിയ നടി. ശാലീന സുന്ദരിയായി സിനിമയിലെത്തിയ കാജല്‍ നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ ഗ്ലാമറിന്റെ പരിധിവിടാതെ പ്രേക്ഷകരെ നേടി. 

സല്‍മാന്‍ ഖാനെ പിന്നിലാക്കിയ ഡിജെ വെള്ളിയാഴ്ച കേരളത്തിലേക്ക്!!! വിജയം ആവര്‍ത്തിക്കുമോ???

ബോളിവുഡില്‍ ചെറിയ കഥാപാത്രം ചെയ്തുകൊണ്ടാണ് കാജല്‍ അഭിനയ രംഗത്തേക്ക് എത്തിയത്. പഴനി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ കാജല്‍ സിങ്കം എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡില്‍ നായികയായി അരങ്ങേറിയത്. ഗ്ലാമര്‍ വേഷങ്ങളോട് അകലം പാലിച്ചിരുന്ന കാജല്‍ പിന്നാട് പൊതുവേദികളില്‍ പോലും അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഞെട്ടിക്കുന്ന മേക്ക് ഓവര്‍

ശാലീന സുന്ദരിയായി സിനിമയില്‍ നിറഞ്ഞ് നിന്ന കാജല്‍ അഗര്‍വാള്‍ പിന്നീട് പതുക്കെ പതുക്കെ ഏത് ഗ്ലാമര്‍ വേഷങ്ങളും ധരിക്കാന്‍ തയാറാകുകയായിരുന്നു. പിന്നീടങ്ങോട്ട് പൊതുവേദികളില്‍ പോലും അതീവ ഗ്ലാമറസായി താരം പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

കാജല്‍ ഇങ്ങനെയായിരുന്നില്ല

സിനിമയില്‍ വന്ന സമയത്ത് നടന്മാരുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുക, ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം എതിരഭിപ്രായം പ്രകടിപ്പിച്ച നടിയായിരുന്നു കാജല്‍. എന്നാല്‍ ഇപ്പോള്‍ ആ നിലപാടുകളില്‍ നിന്നും താരം പിന്നോട്ട് പോയിരിക്കുന്നു.

ഐറ്റം ഡാന്‍സ്

ഗ്ലാമറസാകാതെ നായികയായി നിന്ന് കാജല്‍ മേനി പ്രദര്‍ശനം ആവശ്യപ്പെടുന്ന ഐറ്റം ഡാന്‍സും അവതരിപ്പിച്ചു. മോഹന്‍ലാല്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജനത ഗാരേജിലാണ് കാജല്‍ ഐറ്റം ഡാന്‍സ് അവതരിപ്പിച്ചത്. 'പക്ക ലോക്കല്‍' എന്ന് തുടങ്ങുന്ന വന്‍ ഹിറ്റായിരുന്നു.

ഉപദേശിച്ചത് സുഹൃത്ത്

അവസരങ്ങള്‍ കുറഞ്ഞ് തുടങ്ങിയപ്പോള്‍ കാജലിന്റെ ചിന്താഗതികള്‍ തെറ്റാണെന്നും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്താല്‍ മാത്രമേ പിടിച്ച് നില്‍ക്കാന്‍ പറ്റൂ എന്നും കാജലിനെ ഉപദേശിച്ചത് സിനിമ രംഗത്തെ സുഹൃത്തായിരുന്നു. പിന്നീട് ആരേയും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു കാജലിന്റെ ഗ്ലാമര്‍ പ്രദര്‍ശനം.

പൊതുവേദിയിലും ഗ്ലാമര്‍

സിനിമയില്‍ ശരീരം പ്രദര്‍ശിപ്പിക്കാന്‍ ഇഷ്ടമല്ലാതിരുന്ന കാജല്‍ സുഹൃത്തിന്റെ ഉപദേശത്തോടെ പൊതു വേദികളിലും മാറിടവും മറ്റ് ശരീര ഭാഗങ്ങളും തുറന്ന് കാണിക്കുന്ന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കാജലിന്റെ ചില വേഷങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കയിരുന്നു.

പ്രതിഫലം വര്‍ദ്ധിപ്പിച്ചു

എന്തായാലും സുഹൃത്തിന്റെ ഉപദേശം ഫലം കണ്ടു. ഗ്ലാമറായതോടെ കാജലിന് അവസരങ്ങള്‍ വര്‍ദ്ധിച്ചു. ഒപ്പം താരം പ്രതിഫലവും വര്‍ദ്ധിപ്പിച്ചു. സിനിമ ഏതുമായിക്കോട്ടെ പ്രതിഫലം കൃത്യമായി കിട്ടണമെന്നതാണ് കാജിലിന്റെ നിര്‍ബന്ധം.

മയക്കുമരുന്ന് വിവാദം

തെലുങ്ക് സിനിമ മേഖലയെ പിടിച്ചുലച്ച മയക്കുമരുന്ന വിവാദത്തില്‍ കാജലിന്റെ മാനേജരും ഉള്‍പ്പെട്ടിരുന്നു. മാനേജരെ അറസ്റ്റ് ചെയ്തതോടെ താരം അയാളെ പുറത്താക്കിയിരുന്നു. ഇനി തനിക്ക് മാനേജര്‍ വേണ്ടെന്നും കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് മാനേജ് ചെയ്യുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു.

English summary
Reason behind Kajal Agarwal's glamour roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam