»   » കാജലിനെ സഹിക്കാനാവില്ലെന്ന് സംവിധായകര്‍

കാജലിനെ സഹിക്കാനാവില്ലെന്ന് സംവിധായകര്‍

Posted By:
Subscribe to Filmibeat Malayalam
Kajal Agarwal,
തമിഴകത്തെ തിരക്കേറിയ നായികയായ കാജല്‍ അഗര്‍വാളിനെ പറ്റി ഒരു പരാതിയുയര്‍ന്നിരിക്കുകയാണ്. കാര്യം മറ്റൊന്നുമല്ല നടി സഹകരിക്കാത്തതു മൂലം പല ചിത്രങ്ങളുടേയും ഷൂട്ടിങ് നീണ്ടുപോവുകയാണ്.

തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ സൂര്യയ്‌ക്കൊപ്പം കാജല്‍ അഭിനയിച്ച മാട്രാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ തന്നെ നടിയ്‌ക്കെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നിരുന്നു. മാട്രാന്റെ ഷൂട്ടിങ് വേളയില്‍ തന്റെ കാള്‍ ഷീറ്റ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയ നടി പിന്നീട് ആറു മണിക്കൂര്‍ നേരത്തേയ്ക്ക് ഫോണ്‍ അറ്റന്റ് ചെയ്യാനും തയ്യാറായില്ലെന്നായിരുന്നു പരാതി. കാജലിന്റെ പെരുമാറ്റത്തില്‍ പല സംവിധായകരും അസംതൃപ്തരായിരുന്നു.

ഇപ്പോഴിതാ നടന്‍ വിജയ്‍യുടെ പിതാവായ എസ്എ ചന്ദ്രശേഖര്‍ തന്നെ നടിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വിജയ് ചിത്രമായ തുപ്പാക്കിയുടെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴായിരുന്നു ചന്ദ്രശേഖര്‍ കാജലിന്റെ സ്വഭാവത്തെ കുറിച്ച് തുറന്നടിച്ചത്. ചന്ദ്രശേഖറായിരുന്നു ആദ്യം തുപ്പാക്കിയുടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്നത്. പിന്നീട് കലൈപുലി എസ് താണു ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു.

ഓഡിയോ ലോഞ്ചിനെത്തിയ ചന്ദ്രശേഖര്‍ ചിത്രത്തിന്റെ നിര്‍മ്മാണ വേളയില്‍ കാജലില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ എണ്ണിപ്പെറുക്കി. എന്തായാലും മുന്‍പേ തന്നെ സംവിധായകരുടെ 'ഗുഡ് ലിസ്റ്റില്‍' നിന്ന് പുറത്തായ കാജലിന് ഇത് പുതിയൊരു തിരിച്ചടിയായി. കുറച്ച് ഹിറ്റ് ചിത്രങ്ങള്‍ തന്റെ അക്കൗണ്ടില്‍ വീണതിന്റെ അഹങ്കാരമാണ് നടിയ്‌ക്കെന്ന് പറയുന്നവരും കുറവല്ല.

English summary
S A Chandrasekhar who spoke at the audio launch of Thuppaki revealed the difficulties he faced while he was making a deal with Kajal Agarwal for the movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam