»   » കാജലിന് തമിഴ്‌പ്പേടി!

കാജലിന് തമിഴ്‌പ്പേടി!

Posted By:
Subscribe to Filmibeat Malayalam
 Kajal Agarwal,
തമിഴകത്തു നിന്ന് കാജല്‍ അഗര്‍വാളിനെ തേടി ഒട്ടേറെ അവസരങ്ങള്‍ എത്തുന്നുണ്ട്. തമിഴകത്തെ തിരക്കേറിയ നടിയായിരുന്നിട്ടും തമിഴ് പഠിയ്്ക്കാന്‍ കാജല്‍ ഇതുവരെ മെനക്കെട്ടിട്ടില്ല. തമിഴ് പഠിക്കുന്നത് നല്ലതായിരിക്കുമെന്ന് പലരും നടിയെ ഉപദേശിച്ചിട്ടുണ്ട്. ആരാധകരുമായി അടുത്തിടപഴകാനും ഇത് സഹായിക്കുമെന്ന് പറഞ്ഞെങ്കിലും കാജലിന് ഇതില്‍ യാതൊരു താത്പര്യവുമില്ലത്രേ.

ഹിന്ദി മാതൃഭാഷയായ തനിക്ക് തമിഴിലെ വാക്കുകള്‍ ഒന്നും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഇനി അഥവാ കഷ്ടപ്പെട്ട് ചിലതൊക്കെ മനസ്സിലാക്കിയെടുത്താലും താന്‍ പറയുന്നത് കേള്‍വിക്കാര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. ഇങ്ങനെയുള്ളപ്പോള്‍ എന്തിന് വെറുതേ ഭാഷാപഠനത്തിന്റെ പേരില്‍ സമയം പാഴാക്കുന്നുവെന്നാണ് നടിയുടെ ചോദ്യം.

സൂര്യയ്‌ക്കൊപ്പം കാജല്‍ അഭിനയിച്ച മാട്രാന് തീയേറ്ററുകളില്‍ നിന്ന് നല്ല പ്രതികരണം നേടാനായി. വിജയ്‌ക്കൊപ്പമുള്ള തുപ്പാക്കിയാണ് ഇനി നടിയുടേതായി പുറത്തിറങ്ങുന്ന തമിഴ് ചിത്രം. ഇപ്പോള്‍ കാര്‍ത്തി നായകനായ ഓള്‍ ഇന്‍ ഓള്‍ അഴകുരാജ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് നടി.  തന്റെ കരിയര്‍ തമിഴകത്ത് മാത്രമായി ഒതുക്കി നിര്‍ത്താന്‍ കാജലിന് താത്പര്യമില്ല. തമിഴിന് പുറമേ നാലു തെലുങ്കു ചിത്രങ്ങളും ഒരു ഹിന്ദിച്ചിത്രവും കാജലിന്റെ കൈവശമുണ്ട്.

English summary

 Many of them advised Kajal Agarwal to learn Tamil so that it will be very useful to communicate with her fans. However, Kajal is not interested in learning Tamil.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam