ദുല്‍ഖര്‍ സല്‍മാന്റെ നായികയാവാന്‍ ഒരുങ്ങുകയാണെന്ന് കാജല്‍ അഗര്‍വാള്‍! നടി പറഞ്ഞത് കാണാം
തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന താരമാണ് കാജല്‍ അഗര്‍വാള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തുകൊണ്ടാണ് നടി തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി കാജല്‍ അഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് നടി കൂടുതല്‍ സിനിമകളും ചെയ്തത്.

കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം ദുല്‍ഖര്‍ സല്‍മാനൊപ്പവും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം തിരക്കുളള താരം ദുല്‍ഖറിനൊപ്പം ആദ്യമായി അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്ന് തുറന്നുപറഞ്ഞു. തമിഴിലും മലയാളത്തിലുമായിട്ടാകും ഈ ചിത്രം വരുന്നത്.
അതേസമയം നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രത്തിലാകും കാജല്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. നിലവില്‍ ക്വീനിന്റെ തമിഴ് പതിപ്പായ പാരിസ് പാരിസ് എന്ന ചിത്രമാണ് കാജല്‍ അഗര്‍വാളിന്റെതായി റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2വിലും നായികയായി കാജല്‍ എത്തുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











