»   » ബാഹുബലി തുണച്ചില്ല!!! തമിഴ് ചിത്രത്തില്‍ നിന്ന് തമന്ന പുറത്ത്, പകരമെത്തുന്നതും രാജമൗലി നായിക???

ബാഹുബലി തുണച്ചില്ല!!! തമിഴ് ചിത്രത്തില്‍ നിന്ന് തമന്ന പുറത്ത്, പകരമെത്തുന്നതും രാജമൗലി നായിക???

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായി മാറിയ ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ നിറഞ്ഞ് നിന്ന നായകിയായിരുന്നു തമന്ന. പ്രഭാസിനൊപ്പമുള്ള പ്രണയ ഗാനവും കോമ്പിനേഷനുമായി നിറഞ്ഞ് നിന്ന് തമന്ന പ്രേക്ഷക പ്രീതിയും നേടി. എന്നാല്‍ രണ്ടാം ഭാഗത്തില്‍ തമന്നയ്ക്ക് കാര്യമായ പ്രാധാന്യം ലഭിച്ചില്ല. അനുഷ്‌കയും പ്രഭാസുമായിരുന്നു പ്രധാന താരങ്ങളായത്. 

താര സഹോദരങ്ങള്‍ ആദ്യമായി ഒന്നിക്കുന്നു!!! ഇനി ബോക്‌സ് ഓഫീസില്‍ തീപ്പൊരി ചിതറും???

പാന്റ്‌സ് വാങ്ങാന്‍ കാശില്ലേ? അല്പ വസ്ത്രത്തിലുള്ള അമല പോള്‍ ചിത്രത്തിന് ഫേസ്ബുക്കില്‍ പൊങ്കാല!

ബാഹുബലി ചിത്രത്തിന്റെ ഒപ്പം പ്രവര്‍ത്തിച്ചവരെ തേടി നിരവധി അവസരങ്ങളെത്തിയപ്പോള്‍ അത് കാര്യമായി ഗുണം ചെയ്യാതിരുന്നത് തമന്നയ്ക്ക് മാത്രമായിരുന്നു. ഇപ്പോഴിതാ തമന്നയെ കരാര്‍ ചെയ്തിരുന്ന പുതിയ തമിഴ് ചിത്രത്തില്‍ നിന്നും തമന്നയെ ഒഴിവാക്കിയാതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക്

സൂപ്പര്‍ ഹിറ്റായി മാറിയ ബോലിവുഡ് ചിത്രം ക്വീന്‍ ദക്ഷിണേന്ത്യന്‍ ഭാഷകളിലക്കേ് റീമേക്ക് ചെയ്യുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. തമിഴ് റീമേക്കില്‍ ആദ്യം നായികയായി തീരുമാനിച്ചത് തമന്നയെയായിരുന്നു.

പകരക്കാരിയായി കാജല്‍ അഗര്‍വാള്‍

തമന്നയെ ചിത്രത്തില്‍ നിന്നും മാറ്റിയ സാഹചര്യത്തില്‍ പകരക്കാരിയായി എത്തുന്നത് കാജല്‍ അഗര്‍വാളാണ്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത് മഗധീര എന്ന ചിത്രത്തില്‍ കാജല്‍ ആയിരുന്നു നായിക. ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടില്ലെങ്കിലും കാജല്‍ സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

സംവിധാനയകനും മാറി

നായിക മാത്രമല്ല സംവിധായകനും മാറി. ചിത്രത്തിന്റെ തമിഴ് പതിപ്പ് ആദ്യം സംവിധാനം ചെയ്യാനിരുന്നത്. നടിയും സംവിധായികയുമായ രേവതിയായിരുന്നു. എന്നാല്‍ പിന്നീട് മാറുകയും ചിത്രത്തിന്റെ സംവിധാനം ഉത്തമ വില്ലന്‍ ഫെയിം രമേഷ് അരവിന്ദിനെ ഏല്‍പിക്കുകയും ചെയ്തു. തെലുങ്ക്, കന്നട ചിത്രങ്ങളും രമേഷ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

രേവതി മലയാളത്തില്‍

തമിഴ് ചിത്രത്തിന്റെ സംവിധാനത്തില്‍ നിന്ന് പിന്മാറിയ രേവതി ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്യും. അമല പോളാണ് മലയാളത്തില്‍ നായികയായി എത്തുന്നത്. നാല് ഭാഷകളിലും ക്വീനിലെ പ്രധാന കഥാപാത്രമായ ലിസ ഹൈഡനെ എമി ജാക്‌സനാണ് അവതരിപ്പിക്കുക.

സ്ത്രീ ശാക്തീകരണ സിനിമ

ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീ ശാക്തീകരണ സിനിമയെന്നാണ് ക്വീന്‍ അറിയപ്പെടുന്നത്. വികാസ് ഭാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കങ്കണ റണാവത്തായിരുന്നു നായിക. ഈ ചിത്രത്തിലൂടെ കങ്കണയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചു.

English summary
Tamannah Bhatia was initially roped in to play the lead in the Tamil version of Queen, but we now the makers have approached Kajal Agarwal. Eventhough she is yet to sign officially, buzz is that she has already given her nod. Brutish beauty Amy Jackson will be reprising Lisa Haydon’s character in all the four South Indian versions.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam