ഓര്‍ക്കുമ്പോള്‍ത്തന്നെ കരച്ചില്‍ വരും! പ്രണയ പരാജയത്തെക്കുറിച്ച് കാജല്‍ അഗര്‍വാള്‍ പറഞ്ഞത് ഇങ്ങനെ!
വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരങ്ങളിലൊരാളാണ് കാജല്‍ അഗര്‍വാള്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നുമായി മികച്ച അവസരങ്ങളാണ് ഈ താരത്തെ തേടിയെത്തുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തിലും തനിക്ക് തിളങ്ങാനാവുമെന്നും താരം തെളിയിച്ചിരുന്നു. മുന്‍നിര സംവിധായകരുുടെ സിനിമകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. മുന്‍പ് നല്‍കിയ അഭിമുഖത്തിനിടയില്‍ വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങളെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു.
ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ടെന്നും വ്യത്യസ്ത കാരണങ്ങളാല്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരികയായിരുന്നുവെന്നും താരം പറയുന്നു. ദു:ഖപൂര്‍ണ്ണമായ അവസാനമായിരുന്നു തന്റെ പ്രണയത്തിന് ഉണ്ടായിരുന്നതെന്ന് താരം പറയുന്നു. അഭിനേത്രിയാവുന്നതിന് മുന്‍പായിരുന്നു ആദ്യത്തെ പ്രണയം. നന്നായി പോവുമെന്നായിരുന്നു കരുതിയതെങ്കിലും ഇടയ്ക്ക് വെച്ച് അതുപേക്ഷിക്കുകയായിരുന്നുവെന്ന് കാജല്‍ പറയുന്നു. അഭിനേത്രിയായതിന് ശേഷമുള്ള ബന്ധത്തിന്റെ വില്ലനായത് സെയമായിരുന്നു. തന്റെ സമയക്കുറവായിരുന്നു പ്രധാന പ്രശ്‌നമായി മാറിയത്. ജീവിതത്തില്‍ തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്ന കാര്യമായിരുന്നു പ്രണയ പരാജയമെന്നും താരം പറയുന്നു.

സിനിമയില്‍ ഇമോഷണല്‍ സീനുകള്‍ക്കായി കരയാന്‍ പറയുമ്പോള്‍ ഇക്കാര്യം മനസ്സിലേക്കെത്തുമെന്നും പിന്നെ കരച്ചില്‍ താനേ വന്നുകൊള്ളുമെന്നും താരം പറയുന്നു. സ്വന്തം ജീവിതത്തിലെ കാര്യവുമായി പരിഗണിക്കുമ്പോള്‍ ആ രംഗങ്ങള്‍ അങ്ങേയറ്റം മനോഹരമാക്കാനാവാറുണ്ടെന്നുമാണ് താരം പറയുന്നത്. ഇന്ത്യന്‍ 2 ഉള്‍പ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ശക്തമായ ആരാധകപിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











