ക്യൂട്ട് കാജലിന്റെ മേക്കോവര്‍! പ്രാചീന മനുഷ്യരുടെ ലുക്കിലെത്തിയ നടിയുടെ ചിത്രങ്ങള്‍ പുറത്ത്
തെന്നിന്ത്യയിലെ ക്യൂട്ട് സുന്ദരിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. റോമാന്റിക് സിനിമകളിലൂടെയാണ് കാജല്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ കാജല്‍ നായികയാവുന്ന പുതിയ സിനിമയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
മനുഷ്യ പരിണാമം പ്രമേയമാക്കി ഒരുക്കുന്ന കോമാളി എന്ന ചിത്രത്തിലെ കാജലിന്റെ ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. ജയം രാവി നായകനായിടെത്തുന്ന ചിത്രത്തില്‍ പ്രചീന വേഷത്തിലാണ് നടി എത്തുന്നത്. ഒന്‍പത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ജയംരവി അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

സ്വാതന്ത്ര്യ സമരകാലഘട്ടം വരെയുള്ള സംഭവങ്ങളായിരിക്കും സിനിമയ്ക്ക് ഇതിവൃത്തമാവുന്നത്. സംയുക്ത ഹെഡ്‌ഡെ, കെ എസ് രവികുമാര്‍, യോഗി ബാബു, കവിത, രവി പ്രകാശ്, നിതിന്‍ സത്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്നു. ഛായാഗ്രഹണം റിച്ചാര്‍ഡ് എം നാഥന്‍, സംഗീതം ഹിപ് ഹോപ്. ആഗസ്റ്റ് പതിനഞ്ചിനാണ് കോമാളി തിയറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications