കാജല്‍ അഗര്‍വാള്‍ പ്രണയത്തില്‍ പെട്ടോ... സൂചന നല്‍കി നടി

അടുത്തിടെയാണ് തന്റെ കല്യാണക്കാര്യത്തെ കുറിച്ച് കാജല്‍ അഗര്‍വാള്‍ വളരെ വ്യക്തമായി സംസാരിച്ചത്. വിവാഹം തന്റെ ജീവിതത്തെ സംബന്ധിച്ച് വളഷെ പ്രധാനമുള്ള കാര്യമാണെന്ന് പറഞ്ഞ നടി അത് അധികം വൈകാതെ ഉണ്ടാവും എന്ന് പറഞ്ഞിരുന്നു. വരനെ കുറിച്ചുള്ള സങ്കല്‍പങ്ങളും നടി പങ്കുവച്ചിരുന്നു.

പ്രണയം ഉണ്ടായിരുന്നുവെന്നും ഇപ്പോഴില്ല എന്നും കാജല്‍ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോള്‍ നടി പ്രണയത്തില്‍ പെട്ടോ എന്നാണ് ആരാധകരുടെ സന്ദേഹം. ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഈ സംശയം ജനിപ്പിച്ചത്. കടല്‍ തീരത്ത് സൂര്യാസ്ഥമയം കാണുന്ന കാജല്‍, കൈ വിരലുകള്‍ കൊണ്ട് ഹൃദയത്തിന്റെ സിംപല്‍ ഉയര്‍ത്തി പിടിച്ചിരിയ്ക്കുന്നു. പ്രണയത്തിന്റെ സൂചനയാണോ എന്ന ചോദ്യവുമായി ആരാധകരും എത്തി.

Kajal Aggarwal Confirms Being In A Relationship

എന്നാല്‍ കമന്റ്‌സുകളോടൊന്നും കാജല്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ തനിക്ക് രണ്ട് പ്രണയം ഉണ്ടായിരുന്നു എന്ന് നടി സമ്മതിച്ചിരുന്നു. ഒന്ന് സിനിമയില്‍ വരുന്നതിന് മുന്‍പും മറ്റൊന്ന് സിനിമയിലെത്തി കഴിഞ്ഞിട്ടും. രണ്ട് പേരും സിനിമാക്കാരല്ല എന്നും നടി വ്യക്തമാക്കി. ശാരീരികമായ ബന്ധം ആവശ്യപ്പെട്ടപ്പോഴാണ് രണ്ടാമത്തെ ബന്ധം അവസാനിച്ചത് എന്ന് കാജല്‍ പറഞ്ഞിരുന്നു.

എന്ത് തന്നെയായാലും 2020 ല്‍ കാജലിന് വിവാഹം ഉണ്ടാവും എന്നാണ് അറിയുന്നത്. അതിന് മുന്‍പ് ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബോളിവുഡ് ഹിറ്റ് ചിത്രമായ ക്വീനിന്റെ തമിഴ് റീമേക്കായ പാരിസ് പാരിസ് ആണ് കാജലിന്റെ അടുത്ത റിലീസ്. കമല്‍ ഹസന്റെ ഇന്ത്യന്‍ 2 വില്‍ കാജലാണ് നായിക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X