കല്യാണത്തിന് ഒരുങ്ങി നടി കാജല്‍ അഗര്‍വാള്‍; മെഹന്തി ചടങ്ങുകള്‍ക്കിടയിലുള്ള ചിത്രങ്ങളുമായി താരം

തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹമാണ് നടി കാജല്‍ അഗര്‍വാളിന്റേത്. മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ കാജല്‍ വിവാഹിതയാവാന്‍ പോവുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അടുത്തിടെയാണ് താന്‍ വിവാഹിതയാവുകയാണെന്നുള്ള കാര്യം ഔദ്യോഗികമായി നടി പുറംലോകത്തെ അറിയിച്ചത്. ബിസിനസുകാരനായ ഗൗതം കിച്ച്‌ലു ആണ് വരന്‍.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലൂടെയാണ് ഗൗതം കിച്ച്‌ലുവും കാജലും വിവാഹിതരാവുന്നത്. ഇതിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഇപ്പോഴിതാ നടിയുടെ മെഹന്തി ചടങ്ങിനിടെയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

 kajal-gautam

കാജലിന്റെ സഹോദരിയായ നിഷ അഗര്‍വാളാണ് കൂടുതല്‍ ചിത്രങ്ങളും പുറത്ത് വിട്ടിരിക്കുന്നത്. സഹോദരിയുടെ വിവാഹത്തിന്റെ എല്ലാ ആകാംഷകളും തനിക്കാണെന്ന് നിഷ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ സഹോദരിയ്ക്കും അവരുടെ മക്കള്‍ക്കുമൊപ്പം മെഹന്തി ചടങ്ങുകള്‍ക്ക് ഒരുങ്ങുകയാണ് കാജല്‍. പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും കാജല്‍ ആരാധകരോട് പറഞ്ഞിരുന്നു.

വിവാഹശേഷവും സിനിമാഭിനയത്തില്‍ തുടരുമോ എന്ന ചോദ്യത്തിന് ഉണ്ടാവുമെന്ന കാര്യം കാജല്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. 'ഞാന്‍ യെസ് പറഞ്ഞു. ബിസിനസുകാരനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലുവുമായുള്ള തന്റെ വിവാഹം ഒക്ടോബര്‍ 30ന് തീരുമാനിച്ചിരിക്കുകയാണ്. മുംബൈയില്‍ വെച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം.

 kajal-gautam

ഈ കൊവിഡ് കാലത്ത് ജീവിതത്തിലേക്ക് ഒരു ശാന്തമായ പ്രകാശം വരികയാണ്. ഒരുമിച്ച് ജീവിതം ആരംഭിക്കാന്‍ ഒരുങ്ങുന്നതിനാലുള്ള ത്രില്ലിലാണ് ഞങ്ങള്‍. ഴിഞ്ഞ വര്‍ഷങ്ങളില്‍ നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കുമെല്ലാം ഞാന്‍ നന്ദി പറയുകയാണ്. ഞങ്ങളുടെ പുതിയ യാത്രയ്ക്ക് നിങ്ങള്‍ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണം.

പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് പോലെ വിവാഹശേഷവും താന്‍ സിനിമയില്‍ അഭിനയിക്കുന്നത് തുടരുമെന്നുമാണ് വിവാഹവുമായി ബന്ധപ്പെട്ട കുറിപ്പില്‍ കാജല്‍ പറയുന്നത്. സിനിമാ മേഖലയില്‍ നിന്നല്ലാത്ത ഒരു വ്യക്തിയുമായി താന്‍ വിവാഹിതയാവുമെന്ന കാര്യം കാജല്‍ നേരത്തെ പറഞ്ഞിരുന്നു. ഗൗതം കിച്ച്ലു ആണെന്ന് ആരാധകര്‍ നേരത്തെ കണ്ടെത്തിയിരുന്നു. 2014 മുതല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. സൗഹൃദം പിന്നീട് പ്രണയമാവുകയും വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. ഇനി വിവാഹത്തിൻ്റെ ചിത്രങ്ങൾ കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X