ഞങ്ങൾ തുറന്ന മനസ്സുള്ളവരാണ്; ഭാര്യയായ ശേഷം റൊമാന്റിക് സീനുകൾ ചെയ്താലെന്താ? കാജൽ അ​ഗർവാൾ

അമ്മയായ ശേഷം കുഞ്ഞിനെ പിരിഞ്ഞ് ഷൂട്ടിന് പോവുന്നതിനെക്കുറിച്ചും നടി സംസാരിച്ചു.

‌ഉത്തരേന്ത്യയിൽ നിന്നുമെത്തി തെന്നിന്ത്യൻ സിനിമകളിൽ വിജയം കൈവരിച്ച നടിയാണ് കാജൽ അഗർവാൾ. കരിയറിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാൻ കാജലിന് കഴിഞ്ഞു. തെലുങ്ക്, തമിഴ് സിനിമകളിൽ വൻ ആരാധക വൃന്ദമാണ് കാജൽ അഗർവാളിനുള്ളത്.

തെലുങ്കിൽ നടി ചെയ്ത് മഗധീര, ആര്യ 2 തുടങ്ങിയ സിനിമകൾ മലയാളത്തിൽ മാെഴിമാറ്റിയെത്തിയപ്പോഴും വൻ ഹിറ്റായി. മാട്രാൻ, തുപ്പാക്കി തുടങ്ങിയ സിനിമകളിലൂടെ തമിഴകത്തും കാജൽ തരംഗം സൃഷ്ടിച്ചു.

തെലുങ്കിലും തമിഴിലും തിരക്ക് പിടിച്ച നായികനായി നിൽക്കവെയായിരുന്നു കാജലിന്റെ വിവാഹം. ബിസിനസ്കാരനായ ഗൗതം കിച്ച്ലുവിനെയാണ് കാജൽ വിവാഹം കഴിച്ചത്. ‌കഴിഞ്ഞ വർഷം നടി അമ്മയുമായി. ഇപ്പോഴും സിനിമകളിൽ സജീവമായ നടി വർക്ക് ലൈഫ് ബാലൻസിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണിപ്പോൾ നടി. ഇന്ത്യാ​ഗ്ലിറ്റ്സ് തമിഴുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Kajal Aggarwal

അമ്മയായ ശേഷം വർക്ക് ചെയ്യുന്നതിനെക്കുറിച്ചും നടി സംസാരിച്ചു. നിങ്ങളുടെ ഹൃദയം വീട്ടിൽ വെച്ച് ജോലിക്ക് പോവുന്നത് വിഷമകരമാണ്. ഇപ്പോൾ എന്റെ കുഞ്ഞ് എല്ലാം മനസ്സിലാക്കിത്തുടങ്ങി. ഞാൻ ഷൂസ് ധരിക്കുമ്പോൾ തന്നെ അവനറിയാം ഞാൻ പുറത്ത് പോവുകയാണെന്ന്.

അവൻ കരയും. എനിക്കവനെ ദിവസം മുഴുവനും കാണാൻ പറ്റുന്നില്ല. അമ്മയുടെ സാമീപ്യം വേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. കുഞ്ഞുങ്ങൾക്ക് എപ്പോഴും അച്ഛനേക്കാൾ അവരുടെ അമ്മയെ അടുത്ത് വേണം.

അത് ജീവിതത്തിന്റെ സ്വാഭാവികതയാണ്. എന്റെ അമ്മ അവനൊപ്പമുണ്ടെങ്കിലും അവനെ പിരിഞ്ഞ് നിൽക്കുന്നത് എനിക്കിഷ്ടമല്ല, കാജൽ അ​ഗർവാൾ പറഞ്ഞു. അമ്മയായ ശേഷം നിങ്ങൾ എല്ലാം മറക്കും. കുഞ്ഞിന് എത്ര ട്രെയ്നിംഗ് കൊടുത്തിട്ടും മകൻ മമ്മയെന്ന് വിളിക്കുന്നില്ല. പാപ്പയെന്നാണ് വിളിക്കുന്നതെന്നും നടി തമാശയോടെ പറഞ്ഞു.

Kajal Aggarwal

വിവാഹ ശേഷം താൻ കരിയറിൽ തുടരുന്നതിനെക്കുറിച്ചും നടി മറ്റൊരു അഭിമുഖത്തിൽ സംസാരിച്ചു. വിവാഹ ശേഷം റൊമാന്റിക് സീനുകളിൽ അഭിനയിക്കില്ലെന്ന തീരുമാനമൊന്നും എടുത്തിട്ടില്ല. നമ്മൾ ജീവിക്കുന്നത് 2023 ലാണ്. ഞങ്ങൾ എല്ലാവരും ഓപ്പൺ മൈന്റാണ്. ഞാനൊരു റൊമാന്റിക് സിനിമ ചെയ്യുകയാണെങ്കിൽ കോ സ്റ്റാറിനെ റൊമാൻസ് ചെയ്യണം.

ഞാൻ നിന്നെ റെമാൻസ് ചെയ്യില്ല, കാരണം എന്റെ വിവാഹം കഴിഞ്ഞെന്ന് പറയാൻ പറ്റില്ല. പേഴ്സണൽ ലൈഫും പ്രൊഫഷണൽ ലൈഫും വ്യത്യസ്തമാണ്. പക്ഷെ സ്ക്രിപ്റ്റ് അപ്പീൽ ആയാൽ മാത്രമേ ആ സീനുകൾ ചെയ്യുള്ളൂയെന്നും നടി വ്യക്തമാക്കി. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം.

കുഞ്ഞിന്റെ കാര്യത്തിൽ സ്വകാര്യത സംരക്ഷിക്കുന്നുണ്ട്. അവൻ ചെറിയ കുഞ്ഞാണ്. സാധാരണ കുട്ടികളെ പോലെ വളരട്ടെ. പക്ഷെ അതിനപ്പുറം സ്വകാര്യതയ്ക്ക് വലിയ പ്രശ്നമില്ല. കാരണം നമ്മളുടെ വർക്ക് അം​ഗീകരിക്കാൻ വേണ്ടിയാണ് കഷ്ടപെടുന്നത്.

അം​ഗീകരിക്കപ്പെടുമ്പോൾ എന്തിനാണ് മുഖം മറയ്ക്കുന്നതെന്നും നടി ചോദിച്ചു. ആരാധകർ അടുത്ത് വരുന്നും ഫോട്ടോ ചോദിക്കുന്നതും തനിക്കിഷ്ടമാണെന്നും നടി വ്യക്തമാക്കി. ​ഗോസ്റ്റിയാണ് കാജൽ അ​ഗർവാളിന്റെ പുതിയ സിനിമ.

ചിത്രത്തിൽ ഉർവശി, യോ​ഗി ബാബു എന്നിവും പ്രധാന വേഷങ്ങളിലെത്തുന്നു. മാർച്ച് 17 ന് സിനിമ തിയറ്ററുകളിലേക്കെത്തും. കാജലിനൊപ്പം സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന ഹൻസിക, സമാന്ത, തമന്ന തുടങ്ങിയവരെല്ലാം ഇപ്പോഴും സിനിമകളിൽ സജീവമാണ്. കാജലിന്റെ സഹോദരി നിൽ അ​ഗർവാളും സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്നു. മലയാളത്തിൽ കസിൻസ് എന്ന സിനിമയിൽ നിഷ അഭിനയിച്ചിട്ടുണ്ട്.

Read more about: kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X