വിശാലിന്റെ നായിക ആകാന്‍ കാജല്‍ അഗര്‍വാള്‍ എത്തും

By Sruthi K M

നിങ്ങള്‍ അറിഞ്ഞില്ലേ..ഈ കാജല്‍ അഗര്‍വാള്‍ കാണിച്ച പണി. വിശാലിന്റെ പുതിയ ചിത്രത്തില്‍ നായിക ആകുന്നത് കാജല്‍ അഗര്‍വാള്‍ ആണത്രേ. പാപ്പരാസികളുടെ പ്രണയ ജോഡികള്‍ ആയിരുന്നു വിശാലും ലക്ഷിമേനോനും. വിശാലിന്റെ ഈ ചിത്രത്തില്‍ ആദ്യം നായിക ആയി തിരഞ്ഞെടുത്തത് ലക്ഷ്മിയെ ആയിരുന്നു. എന്നാല്‍ പുതിയ വാര്‍ത്ത നായികയെ മാറ്റി എന്നാണ് പുതിയ വിവരം. ലക്ഷിക്ക് പകരം കാജല്‍ അഗര്‍വാളായിരിക്കും വിശാലിന്റെ നായിക. വിശാലിനും ലക്ഷ്മിക്കും ഇടയില്‍ ഒരു കട്ടുറുമ്പ് ആകുമോ കാജല്‍ എന്നാണ് പാപ്പരാസികളുടെ അടുത്ത സംശയം.

വിശാലും ലക്ഷ്മിയും ചേര്‍ന്ന് അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റായപ്പോഴായിരുന്നു ഇവരെ പ്രണയ ജോഡി ഗണത്തില്‍ പെടുത്തിയത്. സുശീന്തരന്റെ പുതിയ ചിത്രത്തില്‍ ആണ് വിശാലിന്റെ നായിക കുപ്പായം അണിയാന്‍ കാജല്‍ എത്തുന്നത്. സംവിധായകന്‍ ലക്ഷ്മിയെ നായിക സ്ഥാനത്തു നിന്ന് മാറ്റി എന്നാണ് റിപ്പോര്‍ട്ട്.

kajal-aggarwal

ധനുഷ് നായകനാകുന്ന മാരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം ആണ് കാജല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. വിശാല്‍ ഇപ്പോള്‍ ആമ്പല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ആണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രവരിയില്‍ ആരംഭിക്കും.

ലക്ഷ്മി മേനോനും ആയി സംസാരിച്ചിട്ടുണ്ടെന്നും അവരുടെ പരീക്ഷ കഴിയുന്നതു വരെ കാത്തിരിക്കുക ആണെന്നും സംവിധായകന്‍ നേരെത്തെ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തില്‍ നായിക ആകാന്‍ കാജല്‍ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X