മനസ്സ് വളരെ അധികം സ്വാതന്ത്രവും സന്തോഷവും അനുഭവിയ്ക്കുന്നു, ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവച്ച് കാജള്‍

മാലി ദ്വീപില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ് നവ ദമ്പതികളായ കാജള്‍ അഗര്‍വാളും ഗൗതം കിച്‌ലുവും. ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ച് ബീച്ചിന്റെ പശ്ചാത്തലത്തില്‍ നേരത്തെ കാജള്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്ന് വൈറലായിരുന്നു. ഇപ്പോഴിതാ കുറച്ച് അധികം ചിത്രങ്ങളുമായി തന്റെ സന്തോഷവും സ്വാതന്ത്രവും പങ്കുവയ്ക്കുകയാണ് കാജള്‍ അഗര്‍വാള്‍.

ഗൗതമിനൊപ്പമുള്ള സുന്ദര നിമിഷങ്ങള്‍ വളരെ മനോഹരമായി കാപ്ച്വര്‍ ചെയ്തിട്ടുണ്ട്. കടലിന്റെ പശ്ചാത്തലം ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമാക്കുന്നു. നീല നിറത്തിലുള്ള വേഷത്തില്‍ മേക്കപ്പ് അധികമില്ലാതെ കാജളും അതി സുന്ദരിയായി കാണപ്പെടുന്നു. വിവാഹ ശേഷം പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ഒരു സൗന്ദര്യവും ആകര്‍ഷണവുമുണ്ടാവുമെന്ന പഴമക്കാരുടെ വാദം ശരിവയ്ക്കും പോലെയാണ് ഇപ്പോഴത്തെ കാജളിന്റെ ലുക്ക്. മുഖത്ത് വല്ലാത്തൊരു പ്രകാശം അനുഭവപ്പെടുന്നു.

kajalaggarwalhoneymoon

മനോരഹമായ ഈ രാജ്യത്ത് എത്തുമ്പോള്‍ എപ്പോഴും എന്റെ മനസ്സ് വല്ലാത്തൊരു സ്വാതന്ത്രവും സന്തോഷവും അനുഭവിയ്ക്കാറുണ്ടെന്ന് കാജള്‍ അഗര്‍വാള്‍ പറയുന്നു. എന്തിനും ഇനിയെന്റെ പങ്കാളി എന്നാണ് ഗൗതമിനൊപ്പമുള്ള ഒരു ചിത്രത്തിന് കാജള്‍ നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ഹണിമൂണ്‍ ആഘോഷത്തിലാണെങ്കിലും യോഗ പോലുള്ള തന്റെ ദിനചര്യങ്ങളിലൊന്നും കാജള്‍ മാറ്റം വരുത്തിയിട്ടില്ല. ഹണിമൂണിനിടയിലും യോഗ ചെയ്യുന്ന ചിത്രങ്ങള്‍ നടി പങ്കുവച്ചിട്ടുണ്ട്.

ഒക്ടോബര്‍ 30 ആയിരുന്നു കാജള്‍ അഗര്‍വാളിന്റെയും ഗൗതം കിച്‌ലുവിന്റെയും വിവാഹം. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. കോവിഡ് പ്രോട്ടോക്കോളുകള്‍ എല്ലാം പാലിച്ചുകൊണ്ടായിരുന്നു വിവാഹമെങ്കിലും, വിവാഹ ആഘോഷങ്ങള്‍ക്കൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല. മുംബൈ ബേസ്ഡ് ഇന്റീരിയല്‍ ഡിസൈനറാണ് ഗൗതം കിച്‌ലു.

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഗൗതമും കാജളും വിവാഹത്തിലൂടെ ഒന്നിച്ചത്. വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത് കാജള്‍ തന്നെയാണ്. വിവാഹ ശേഷവും തുടര്‍ന്ന് അഭിനയിക്കുമെന്നും അഭിനയം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തൊഴില്‍ ആണെന്നുമാണ് കാജള്‍ പറഞ്ഞിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഹേ സിനിമാക എന്ന ചിത്രത്തിലാവും വിവാഹ ശേഷം കാജള്‍ ഏറ്റവും ആദ്യം അഭിനയിക്കുന്നത്. കമല്‍ ഹസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 എന്ന ചിത്രവും കാജള്‍ കരാറ് ചെയ്തിട്ടുണ്ട്.

Recommended Video

പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam

ഫോട്ടോ: കാജള്‍ അഗര്‍വാള്‍ ഇൻസ്റ്റാഗ്രാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X