നിറവയറില്‍ തലോടി കാജല്‍ അഗര്‍വാള്‍; ഇതാണ് ഞങ്ങളെന്ന് പറഞ്ഞ് ഭര്‍ത്താവിനൊപ്പം ഇരിക്കുന്ന ചിത്രങ്ങളുമായി നടി
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ക്യൂട്ട് സുന്ദരിയായി വാണിരുന്ന നടിയാണ് കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ വര്‍ഷം വിവാഹം കഴിഞ്ഞതോട് കൂടി നടി അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്തു. ഇപ്പോള്‍ അമ്മയാവാന്‍ ഒരുങ്ങുന്നു എന്ന സന്തോഷത്തിലാണ് നടി. കാജലിന്റെ ഭര്‍ത്താവ് ഗൗതം കിച്ച്‌ലു ആണ് ആദ്യമായി ഈ വാര്‍ത്ത പുറത്ത് വിടുന്നത്. പിന്നാലെ വിശേഷങ്ങള്‍ പറഞ്ഞ് നടി തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.
ഏറ്റവും പുതിയതായി കുടുംബ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടാണ് കാജല്‍ എത്തിയത്. ഭര്‍ത്താവ് ഗൗതമിനൊപ്പം ഇരിക്കുന്ന ചിത്രത്തില്‍ നിറവയറും നടി കാണിച്ചിരുന്നു. ഒപ്പം ഇവരുടെ പെറ്റ് ഡോഗും ഗൗതമിന്റെ കൈയ്യിലുണ്ട്. 'ഇതാണ് ഞങ്ങള്‍' എന്ന ക്യാപ്ഷനില്‍ നടി കുടുംബത്തെ ഒന്നടങ്കം കാണിച്ചിരിക്കുകയാണ്. വൈകാതെ കുഞ്ഞതിഥി കൂടി എത്തുമ്പോള്‍ സമാനമായൊരു ഫോട്ടോ കൂടി പ്രതീക്ഷിക്കുകയാണെന്ന് പറയുകയാണ് ആരാധകര്‍.

ഏറെ കാലത്തെ പ്രണയത്തിനും സൗഹൃദത്തിനും ഒടുവില്‍ 2020 ലാണ് കാജലും ഗൗതവും തമ്മിലുള്ള വിവാഹം നടക്കുന്നത്. വ്യാവസായി ആയ ഗൗതമിനെ നേരത്തെ മുതല്‍ കാജലിന് അറിയാമായിരുന്നു. 2020 ഒക്ടോബര്‍ മുപ്പതിന് ഒരു സ്വകാര്യ തടങ്ങില്‍ വെച്ചാണ് ഇരുവരും വിവാഹിതരാവുന്നത്. മുംബൈയില്‍ വെച്ച് നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. സോഷ്യല്‍ മീഡിയ ഏറ്റവുമധികം ആഘോഷമാക്കിയ വിവാഹത്തിന് പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന് നടി പുറംലോകത്തോട് പറഞ്ഞു. 2020 പകുതിയോട് കൂടി നടി കുഞ്ഞിന് ജന്മം നല്‍കുമെന്നാണ് അറിയുന്നത്.

തന്റെ ജീവിതത്തിലുണ്ടായ പുതിയ ചില അനുഭവങ്ങളിലൂടെയാണ് കടന്ന് പോവുന്നെന്ന് അടുത്തിടെ കാജല്‍ സൂചിപ്പിച്ചിരുന്നു. ഗര്‍ഭിണിയായതോടെ ശരീരത്തിന് വന്ന മാറ്റങ്ങളുടെ പേരില്‍ കളിയാക്കലും പരിഹാസവും നേരിടേണ്ടി വന്നെങ്കിലും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. തന്നെ പോലെ ഈ സാഹചര്യത്തിലൂടെ കടന്ന് പോവുന്നവര്‍ക്കുള്ള സന്ദേശം നല്‍കി കൊണ്ട് എത്തിയ നടിയുടെ പോസ്റ്റ് വൈറലായിരുന്നു. നിറവയറ് കാണിച്ച് കൊണ്ടുള്ള ചിത്രങ്ങളും ഗര്‍ഭകാലത്തെ മറ്റ് സന്തോഷങ്ങളുമൊക്കെ താരദമ്പതിമാര്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. ഒരു അമ്മയായതിന് ശേഷം വേഗം തന്നെ അഭിനയത്തിലേക്ക് മടങ്ങി വരാനാണ് കാജലിനോട് ആരാധകര്‍ ആവശ്യപ്പെടുന്നത്.
Recommended Video

ഇനിയും അഭിനയത്തില്‍ തുടരുമോ എന്ന കാര്യത്തെ കുറിച്ച് നടി കൂടുതലായി ഒന്നും സംസാരിച്ചിട്ടില്ല. നിലവില്‍ തെലുങ്കില്‍ കാജല്‍ അഭിനയിച്ച ആചാര്യ എന്ന സിനിമയുടെ റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകന്‍ രാം ചരണും നായകന്മാരായിട്ടെത്തുന്ന ചിത്രത്തില്‍ കാജലിന് പുറമേ പൂജ ഹെഡ്‌ഹെ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 29 ന് റിലീസ് ഉണ്ടാവുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications











