കിടപ്പറ രംഗങ്ങള്‍ അതിരുകടന്നു! ആ സംവിധായകന്റെ സിനിമ ഇനി ചെയ്യില്ലെന്ന് കാജല്‍ അഗര്‍വാള്‍!
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് കാജല്‍ അഗര്‍വാള്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്ന താരം സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും തുറന്നുപറച്ചിലുകള്‍ നടത്താറുണ്ട്. തന്റെ കരിയറില്‍ ഒരു സംവിധായകനൊപ്പം ഇനി പ്രവര്‍ത്തിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിരുന്നതായി താരം പറയുന്നു. ദോ ലഫ്‌സോണ്‍ കി കഹാനിയുടെ സംവിധായകനെക്കുറിച്ചാണ് കാജല്‍ തുറന്നടിച്ചത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്. 2016 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ചിത്രത്തിലെ കിടപ്പറ രംഗങ്ങള്‍ വന്‍വിവാദമായി മാറിയിരുന്നു.
രണ്‍ദീപ് ഹൂഡയായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. ദീപക് ടിജോരിയാണ് സിനിമ സംവിധാനം ചെയ്തത്. അന്ധനായ നായക കഥപാത്രത്തെക്കൊണ്ടാണ് സംവിധായകന്‍ അത്തരമൊരു രംഗം ചെയ്യിച്ചത്. ആ രംഗങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നുവെന്നും ഇനി ആ സംവിധായകനൊപ്പം പ്രവര്‍ത്തിക്കില്ലെന്നും താരം പറയുന്നു. നേരത്തെ ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകളുമായി മറ്റ് താരങ്ങളും എത്തിയിരുന്നു. മുന്‍പ് ചെയ്ത സിനിമയെക്കുറിച്ച് ആലോചിക്കുമ്പോള്‍ പിന്നീടത് വേണ്ടിയിരുന്നില്ലെന്ന് തോന്നിയിരുന്നതായാണ് താരങ്ങള്‍ പറഞ്ഞത്.

എന്നാണ് ഈ വിവാഹമെന്ന കാര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളും താരത്തിന് നേരെ ഉയര്‍ന്നുവന്നിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെയായി തിരക്കിലാണ് കാജല്‍ അഗര്‍വാള്‍. നിമിഷനേരം കൊണ്ടാണ് താരവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വൈറലായി മാറുന്നത്. ഇപ്പോഴത്തെ തുറന്നുപറച്ചിലും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications