»   » തല അജിത്തിന്റെ ചിത്രം ഉപേക്ഷിച്ച സായി പല്ലവി പുതിയ ചിത്രത്തില്‍ ദളപതിയുടെ നായിക ?

തല അജിത്തിന്റെ ചിത്രം ഉപേക്ഷിച്ച സായി പല്ലവി പുതിയ ചിത്രത്തില്‍ ദളപതിയുടെ നായിക ?

Posted By: Rohini
Subscribe to Filmibeat Malayalam

തെലുങ്കില്‍ ഒരു സിനിമ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് സായി പല്ലവിയ്ക്ക് തല അജിത്തിന്റെ ചിത്രം നഷ്ടപ്പെട്ടത്. ഡേറ്റ് ക്ലാഷായതിനെ തുടര്‍ന്ന് സായി പല്ലവി അജിത്ത് ചിത്രം വേണ്ട എന്ന് വയ്ക്കുകയായിരുന്നു.

മുടിയാണ് ഭംഗി, മുടി തന്നെയാണ് ഭംഗി; സായി പല്ലവി മുതല്‍ നയന്‍താര വരെയുള്ളവരുടെ മുടിയഴക്

തല ചിത്രം ഉപേക്ഷിച്ച സായി പല്ലവി ദളപതി ചിത്രത്തില്‍ നായികയാകുന്നതായി വാര്‍ത്തകള്‍. വിജയ് 61 എന്ന് താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലാണത്രെ സായി പല്ലവി നായികയാകുന്നത്. 

അറ്റ്‌ലി സംവിധാനം

തെറി എന്ന ചിത്രത്തിന് ശേഷം അറ്റ്‌ലി കുമാര്‍ വിജയ് യെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സായി പല്ലവിയെ നായികയായി പരിഗണിച്ചതായി വാര്‍ത്തകളുണ്ട്. എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ല

പല്ലവിയ്ക്ക് പുറമെ

സായി പല്ലവിയെ കൂടാതെ കാജള്‍ അഗര്‍വാളും ചിത്രത്തിലെ നായികാ നിരയിലുണ്ട്. തുപ്പാക്കി, ജില്ല എന്നീ ചിത്രങ്ങളില്‍ ഇളയദളപതിയുടെ നായികയായി കാജള്‍ എത്തിയിരുന്നു.

ബാഹുബലി ബന്ധം

ബാഹുബലിയ്ക്ക് തിരക്കഥ എഴുതിയ വിജയേന്ദ്ര പ്രസാദാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ബാഹുബലി മാത്രമല്ല ബജ്രംഗി ബൈജാന്‍, നാന്‍ ഈ, മഗധീര എന്നീ ചിത്രങ്ങളുടെ എല്ലാം എഴുത്തുകാരനാണ് വിജയേന്ദ്ര പ്രസാദ്

വിജയ് തിരക്കില്‍

നിലവില്‍ ഭൈരവാ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും എന്നാണ് വിവരം. ഭൈരവയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ വിജയ് അറ്റ്‌ലി ചിത്രത്തിലേക്ക് കടക്കും.

English summary
As reported earlier, Ilayathalapathy Vijay who is currently busy with the rural mass action flick Bairavaa, will be teaming up with the Baahubali writer for his next. As per the report , Kajal Aggarwal is likely to be roped in as the female lead for the movie. To be directed by Atlee. Unconfirmed sources also say that Sai Pallavi will play another female lead in the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam