»   » 30 വയസ്സായി, കെട്ടുന്നില്ലേ എന്ന് ചോദിച്ചയാളോട് അച്ഛനെ പരിചയപ്പെടുത്തി തരാം എന്ന് കാജല്‍ അഗര്‍വാള്‍

30 വയസ്സായി, കെട്ടുന്നില്ലേ എന്ന് ചോദിച്ചയാളോട് അച്ഛനെ പരിചയപ്പെടുത്തി തരാം എന്ന് കാജല്‍ അഗര്‍വാള്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ നായികമാരോട് വിവാഹം കഴിക്കുന്നില്ലേ കഴിക്കുന്നില്ലേ എന്ന് ചോദിച്ച് നാട്ടുകാര്‍ മടുത്തു. സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടുന്ന 20 കളില്‍ മിക്ക നടിമാരും വിവാഹത്തിന് തയ്യാറാകാറില്ല.

30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാളത്തിലെ 11 സുന്ദരികള്‍... കെട്ടാന്‍ പ്ലാനില്ലേ...

അങ്ങനെ മുപ്പത് വയസ്സ് കഴിഞ്ഞും വിവാഹ കഴിക്കാതെ നില്‍ക്കുന്ന ഒരുപാട് നായികമാര്‍ ഇന്ത്യന്‍ സിനിമയിലുണ്ട്. അതിലൊരാളാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കാജലിന്റെ മറുപടി ഇപ്രകാരമായിരുന്നു.

വിവാഹം കഴിക്കുന്നില്ലേ...?

30 വയസ്സായി ഇനിയും വിവാഹം നോക്കുന്നില്ലേ എന്നായിരുന്നു ചോദ്യം. എനിക്ക് നിങ്ങള്‍ എത്ര വര്‍ഷം തരും എന്ന് മറുചോദ്യം ചോദിച്ച ശേഷം കാജല്‍ പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്ക് എന്റെ അച്ഛനെ പരിചയപ്പെടുത്തി തരാം എന്ന്.

വിവാഹം കഴിയ്ക്കും

തീര്‍ച്ചയായും ഞാന്‍ വിവാഹം കഴിയ്ക്കും. എന്നാല്‍ ഇപ്പോള്‍ അതേ കുറിച്ച് ചിന്തിയ്ക്കുന്നില്ല എന്നാണ് കാജല്‍ പറയുന്നത്.

പ്രണയമുണ്ടോ?

സ്വാഭാവികമായും അടുത്ത ചോദ്യം ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്നായിരിക്കുമല്ലോ... ആരെയും പ്രണയിക്കുന്നില്ല എന്നും തനിക്ക് കാമുകന്‍ ഇല്ല എന്നും കാജല്‍ വ്യക്തമാക്കി

തിരക്കിലാണ്

ഇപ്പോള്‍ തല അജിത്തിനൊപ്പം അഭിനയിക്കുന്ന സിനിമയുടെ തിരക്കിലാണ് കാജല്‍. അത് കഴിഞ്ഞ് വിജയ് യെ നായകനാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കടക്കും. ഇത് മൂന്നാം തവണയാണ് കാജല്‍ വിജയ്‌ക്കൊപ്പം ജോഡിചേരുന്നത്.

English summary
Kajal Aggarwal talks about Marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam