»   » കാജല്‍ അഗര്‍വാളിന്റെ പുതിയ ട്വിറ്റര്‍ അക്കൗണ്ട്, മണിക്കൂറുകള്‍ക്കൊണ്ട് 27,000 ഫോളോവേഴ്‌സ്!!

കാജല്‍ അഗര്‍വാളിന്റെ പുതിയ ട്വിറ്റര്‍ അക്കൗണ്ട്, മണിക്കൂറുകള്‍ക്കൊണ്ട് 27,000 ഫോളോവേഴ്‌സ്!!

Posted By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിന് പുതിയ ട്വിറ്റര്‍ അക്കൗണ്ട്. ഫേസ്ബുക്കില്‍ സജീവമായ താരം, എന്നാല്‍ ട്വിറ്ററില്‍ താരത്തിന്റേതെന്ന പേരിലെ വ്യാജ അക്കൗണ്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടി പുതിയ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്.

അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കകം 27,000 ഫോളോവേഴ്‌സായിട്ടുണ്ട്. തെലുങ്ക് ചിത്രം ബ്രഹ്മോത്സവത്തിന്റെ പോസ്റ്റര്‍ പങ്കു വച്ചായിരുന്നു താരത്തിന്റെ ആദ്യ ട്വീറ്റ്. ഫേസ്ബുക്കില്‍ ഇപ്പോള്‍ കാജല്‍ അഗര്‍വാളിന് രണ്ട് കോടിയോളമാണ് ലൈക്കുകള്‍.

kajal-agarwal

തെലുങ്ക് ചിത്രം ബ്രഹ്മോത്സവത്തിനൊപ്പം കാജല്‍ അഗര്‍വാള്‍ നായികയാകുന്ന നാല് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ദീപക് തിജോരി സംവിധാനം ചെയ്യുന്ന ദൊ ലഫ്‌സണ്‍ കി കഹനി എന്ന ഹിന്ദി ചിത്രത്തില്‍ റണ്‍ദീപിന്റെ നായികയാകുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ജൂണ്‍ പത്തിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

English summary
Kajal enters ‘Twitter’ and gets rousing reception.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam