കാജലിന്റെ മെല്ലപ്പോക്ക് നയം

ടോളിവുഡിലും കാജലിന് നല്ല സമയമാണ്. എന്നാല്‍ അവിടേയും ഒരു ചിത്രത്തിന് മാത്രമാണ് നടി ഡേറ്റ് നല്‍കിയിട്ടുള്ളത്.
നല്ല പ്രൊജക്ടുകളുടെ ഭാഗമാവാനായി നടി ക്ഷമയോടെ കാത്തിരിക്കുകയാണെന്ന് കാജലിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ചില പ്രൊജക്ടുകളുടെ ചര്‍ച്ച നടന്നു കഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ നടി ഒപ്പുവയക്കുമെന്നും ഇവര്‍ വെളിപ്പെടുത്തി. നിലവില്‍ മൂന്ന് ചിത്രങ്ങളിലേയ്ക്കാണ് നടി ഡേറ്റ് നല്‍കിയിരിക്കുന്നത്. ഇതിനിടയില്‍ തന്നെ തേടിയെത്തുന്ന നല്ല ഓഫറുകള്‍ മാത്രം സ്വീകരിക്കുക എന്നതാണ് കാജലിന്റെ നയം.


Click it and Unblock the Notifications