കാജലിന്റെ ഈ സന്തോഷത്തിന് കാരണം?
കാജല്‍ അഗര്‍വാള്‍ വലിയ സന്തോഷത്തിലാണ്. കരിയറില്‍ നല്ല കുറേ അവസരങ്ങള്‍ വന്നു നില്‍ക്കുന്നതു തന്നെയാണ് ഈ സന്തോഷത്തിനുള്ള കാരണം. വിക്രം ധനുഷ്, വിശാല്‍ എന്നീ കോളിവുഡ് സ്റ്റാര്‍സിനൊപ്പം കൂടാതെ ഹിന്ദിയില്‍ നിന്നും കാജലിന് നല്ല അവസരങ്ങള്‍ വന്നു വിളിയ്ക്കുന്നുണ്ട്.
താന്‍ വലിയ സന്തോഷത്തിലാണ്, എക്‌സൈറ്റ് മെന്റിലാണെന്നൊക്കെയാണ് കാജല്‍ അഗര്‍വാള്‍ പറയുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി എന്ന ചിത്രത്തിലൂടെ ആദ്യമായി ദേശീയ അവാര്‍ഡ് ജേതാവ് ധനുഷിനൊപ്പം ജോഡി ചേരുന്ന സന്തോഷമാണ് ഒന്നാമത്തെ കാര്യം.

രണ്ട്, ഐ എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ പ്രേക്ഷകരെ വീണ്ടും കൈയ്യിലെടുത്ത വിക്രം ചിത്രത്തില്‍ അഭിനയിക്കുന്നതാണ്. അരിമ നമ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജലിനൊപ്പം പ്രിയ ആനന്ദും ഒരു മുഖ്യ വേഷം ചെയ്യുന്നുണ്ട്.
വിശാലിനൊപ്പമുള്ള സിനിമയാണ് മൂന്നാമത്തേത്. സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിശാലിനൊപ്പം ജോഡി ചേരുന്നത്. ഇതിന് പുറമെ രണ്‍ദീപ് ഹോണ്ടയ്‌ക്കൊപ്പം ഒരു ഹിന്ദി ചിത്രത്തിലും കാജല്‍ വേഷമിടുന്നുണ്ട്.


Click it and Unblock the Notifications