ജീവയുടെ നായികയാകാന്‍ കീര്‍ത്തിയില്ല, പകരം കാജല്‍
കീര്‍ത്തി സുരേഷിന് തമിഴില്‍ തിരക്കു കൂടുന്നു എന്നാണ് കേള്‍ക്കുന്നത്. തിരക്കുകള്‍ കാരണം ഡികെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് കീര്‍ത്തി പിന്മാറിയത്രെ. പിന്മാറിയതല്ല പിന്തള്ളിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും കീര്‍ത്തിയ്ക്ക് പകരം മറ്റൊരു നടിയെ കണ്ടെത്തി കഴിഞ്ഞു. കീര്‍ത്തി യ്ക്ക് പകരം കാജല്‍ അഗര്‍വാളാണത്രെ ചിത്രത്തില്‍ നായികയായെത്തുന്നത്. ജീവയുടെ നായികയായി അഭിനയിക്കാനുള്ള ഓഫറില്‍ നിന്നാണ് കീര്‍ത്തി പിന്മാറിയത്.

കവലേ വേണ്ടും എന്ന ചിത്രത്തില്‍ കീര്‍ത്തിയെയും ജീവയെയും ബോബി സിംഹയെയും നിക്കി ഗല്‍റാനിയെയുമായിരുന്നു മുഖ്യ കഥാപാത്രങ്ങളായി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡിസംബറില്‍ നല്‍കാന്‍ കീര്‍ത്തിയ്ക്ക് ഡേറ്റില്ലാത്തതിനാല്‍ നടി ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നത്രെ.
റൊമാന്റിക് കോമഡിയിയൊരുക്കുന്ന ചിത്രം ഡിസംബറില്‍ തന്നെ ചിത്രീകരിക്കണം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ക്ക്. അല്ലാത്ത പക്ഷം മറ്റ് അഭിനേതാക്കുടെ ഡേറ്റുമായി ക്ലാഷാകും. ഇതേ തുടര്‍ന്നാണത്രെ കീര്‍ത്തിയെ വിട്ട് അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു നടിയെ തേടിയത്.


Click it and Unblock the Notifications











