കമല്‍ ഹസന്റെ ഇന്ത്യന്‍ 2 വരുന്നു, പുതിയ ഗെറ്റപ്പില്‍ കാജലും.. എന്തൊക്കെ കാണണം!!
1996 ല്‍ കമല്‍ ഹസന്‍, മനീഷ കൊയിരാള എന്നിരെ കേന്ദ്രകഥാപാത്രമാക്കി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യന്‍. കലാപരമായും സാമ്പത്തിക പരമായും വന്‍വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായികയായെത്തുന്നത്.
ഇന്ത്യന്‍ 2 ന് വേണ്ടി കാജല്‍ വ്യത്യസ്തമായ മേക്കോവര്‍ നടത്തുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. ഇതിനായി ലുക്ക് ടെസ്റ്റ് നടത്തിയെന്നും അത് സംവിധായകന്‍ ശങ്കറിന് ഇഷ്ടമായി എന്നും കേള്‍ക്കുന്നു. ഉലകനായകന്‍ കമല്‍ ഹസനും പ്രത്യേക ലുക്ക് സ്വീകരിക്കുന്നതായാണ് വാര്‍ത്ത. സംവിധായകന്‍ ശങ്കറായത് കൊണ്ടും നായകന്‍ കമല്‍ ഹസന്‍ ആയതുകൊണ്ടും പ്രേക്ഷകര്‍ വലുത് എന്തോ പ്രതീക്ഷിക്കുന്നുണ്ട് എന്ന് പറയേണ്ടതില്ലല്ലോ...

ഡിസംബര്‍ രണ്ടാം വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. കാജലിനെയും കമല്‍ ഹസനെയും കൂടാതെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. അനിരുദ്ധ് രവിചന്ദാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. രവി വര്‍മയാണ് ഛായാഗ്രഹണം. 2020 ല്‍ ചിത്രം റിലീസ് ചെയ്യാനാണത്രെ ശങ്കര്‍ ആലോചിക്കുന്നത്. ചിത്രത്തോടുള്ള പ്രേക്ഷക പ്രതികരണം എന്തായിരിക്കും എന്നാണ് ഇപ്പോള്‍ സംവിധായകന്റെ ആകാംക്ഷ.


Click it and Unblock the Notifications











