മൂന്ന് തവണ ഗർഭിണിയായപ്പോഴും ആദ്യം പറഞ്ഞത് എന്നോട്; ഭർത്താവ് വളരെ നല്ലവൻ; രംഭയെക്കുറിച്ച് കലാ മാസ്റ്റർ
വർഷങ്ങളായി ഡാൻസ് കൊറിയോഗ്രാഫ് രംഗത്ത് തിളങ്ങുന്ന താരമാണ് കലാ മാസ്റ്റർ. കലാ മാസ്റ്റർ ഒരുക്കുന്ന ഗാനരംഗങ്ങൾ എന്നും ജനശ്രദ്ധ നേടുന്നു. ഏത് തരത്തിലുള്ള ഗാനത്തിനും അനുസൃതമായി ഭംഗിയുള്ള നൃത്തച്ചുവടുകൾ ഒരുക്കാൻ കലാ മാസ്റ്റർക്ക് കഴിയുന്നു. കരിയർ പരിശോധിച്ചാൽ ചന്ദ്രമുഖി ഉൾപ്പെടെ ഐക്കോണിക്കായ പല ഗാനരംഗങ്ങളും ചിട്ടപ്പെടുത്തിയത് കലാ മാസ്റ്ററാണ്. വിവിധ ഭാഷകളിലായി 4000 ത്തോളം ഗാനങ്ങൾക്ക് കലാ മാസ്റ്റർ കൊറിയോഗ്രാഫ് ചെയ്തു.
സിനിമാ താരങ്ങളുമായി അടുത്ത സൗഹൃദം കലാ മാസ്റ്റർക്കുണ്ട്. 90 കളിലെ നായികമാരുടെ ഏറ്റവും പ്രിയപ്പെട്ട കൊറിയോഗ്രാഫറാണ് കലാ മാസ്റ്റർ. സിനിമാ രംഗത്തെ സൗഹൃദങ്ങളെക്കുറിച്ച് കലാ മാസ്റ്റർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അവൾ ഗ്ലിറ്റ്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടി രംഭയെക്കുറിച്ച് കലാ മാസ്റ്റർ സംസാരിച്ചു. വളരെ നല്ല സുഹൃത്താണ് രംഭയെന്ന് കലാ മാസ്റ്റർ പറയുന്നു. ഞാൻ വിദേശത്ത് പോയാൽ അവളുടെ വീട്ടിൽ പോകും.

രംഭ നാട്ടിലെത്തിയാൽ ആദ്യം കാണാൻ വരുന്നത് എന്നെയാണ്. എന്നെ കണ്ട ശേഷമേ മറ്റുള്ളവരെ കാണൂ. കല്യാണക്കാര്യം ആദ്യം എന്നോടാണ് പറഞ്ഞത്. മൂന്ന് കുഞ്ഞുങ്ങളെയും ഗർഭിണിയായപ്പോൾ ആദ്യം എന്നെ അറിയിച്ചു. മൂന്നാമത്ത കുഞ്ഞിന് വളകാപ്പ് ചടങ്ങ് നടത്തിയത് ഞാനാണ്. അവളുടെ ഭർത്താവ് വളരെ നല്ല വ്യക്തിയാണെന്നും കലാ മാസ്റ്റർ വ്യക്തമാക്കി. ഭർത്താവിനൊപ്പം കാനഡയിലാണ് രംഭയിന്നുള്ളത്.
ഇന്ദ്രകുമാർ പത്നാഭൻ എന്നാണ് ഭർത്താവിന്റെ പേര്. മൂന്ന് മക്കളും ദമ്പതികൾക്കുണ്ട്. വിവാഹശേഷമാണ് രംഭ അഭിനയ രംഗം വിട്ടത്. അഭിമുഖത്തിൽ മറ്റ് താരങ്ങളെക്കുറിച്ചും കലാ മാസ്റ്റർ സംസാരിച്ചു. അജിത്തിനെ കാണാനോ സംസാരിക്കാനോ അധികം കഴിയില്ല. എന്നാൽ കണ്ടാൽ വളരെ നന്നായി സംസാരിക്കും. കുറേനേരം സംസാരിക്കും. മനസിൽ ഒന്നും വെക്കില്ല. മാധവൻ വളരെ സ്വീറ്റായ വ്യക്തിയാണ്. പഴയ കാല നടൻ കാർത്തിക് തനിക്ക് പ്രിയപ്പെട്ട ആളാണെന്നും കലാ മാസ്റ്റർ വ്യക്തമാക്കി.

അദ്ദേഹം ഷൂട്ടിംഗിനെത്താൻ വൈകുമ്പോൾ ദേഷ്യം വരും എന്നാൽ. എന്നാൽ നടൻ സെറ്റിലെത്തിയാൽ ദേഷ്യപ്പെടാൻ തോന്നില്ലെന്നും കലാ മാസ്റ്റർ വ്യക്തമാക്കി. ഇൻഡസ്ട്രിയിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെന്ന് അറിഞ്ഞാൽ ഞാൻ അതിൽ ഇടപെടും. ഏത് വിഷയമാണെങ്കിലും താൻ ഇടപെടും. തന്റെ സ്വഭാവം അങ്ങനെയാണ്. എന്നാൽ അഡ്ജസ്റ്റ്മെന്റുകൾ പോലുള്ള വിഷയങ്ങളെക്കുറിച്ച് ഒരു ആർട്ടിസ്റ്റും തന്നോട് സംസാരിച്ചിട്ടില്ലെന്നും കലാ മാസ്റ്റർ വ്യക്തമാക്കി.
നമ്മളെ കാണുന്ന രീതി വളരെ പ്രധാനമാണ്. എന്നെ കണ്ടാൽ പുരുഷൻമാരെ പോലെയാണ്. അത്തരത്തിലാണ് ഞാൻ പെരുമാറുക. എന്റെ കൂടെ വർക്ക് ചെയ്ത ആർട്ടിസ്റ്റികളിൽ ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ല. എല്ലായിടത്തിലും സംഭവിക്കുന്ന തെറ്റ് സിനിമാ രംഗത്തും നടക്കുന്നുണ്ട്. സിനിമാ രംഗമായതിനാലാണ് ഇത്രയും വലിയ ചർച്ചയാകുന്നതെന്നും കലാ മാസ്റ്റർ വ്യക്തമാക്കി. തന്റെ സ്വഭാവത്തിലെ മോശം വശവും നല്ല വശവും കലാ മാസ്റ്റർ ചൂണ്ടിക്കാട്ടി.
അസിസ്റ്റന്റുമായി വഴക്കിടുമെങ്കിലും അവർ പിന്നെയും വന്ന് എന്റെ മുന്നിൽ കരഞ്ഞാൽ ഞാനത് മറക്കും. അത് എനിക്ക് ഇഷ്ടമല്ല. മറ്റുള്ളവർക്ക് എന്ത് ആപത്ത് വന്നാലും മുന്നിൽ നിൽക്കാൻ ഞാനുണ്ടാകും. അത് തന്റെ സ്വഭാവത്തിലെ നല്ല വശമാണെന്നും കലാ മാസ്റ്റർ വ്യക്തമാക്കി. നടി മീനയുടെ ഭർത്താവ് മരിച്ചപ്പോൾ നടിയെ ആശ്വസിപ്പിക്കാൻ കലാ മാസ്റ്റർ ഓടിയെത്തി. കലാ മാസ്റ്റർ തനിക്ക് നൽകിയ പിന്തുണയെക്കുറിച്ച് മീനയും തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications