തൃഷ പിണങ്ങിപ്പോയി; മറുപടി തന്നത് ഞാൻ പ്രസവിച്ച് കിടക്കുമ്പോൾ; നമിത വളരെ പാവമാണ്; കലാ മാസ്റ്റർ

പൊന്നിയിൻ സെൽവൻ എന്ന സിനിമയ്ക്ക് ശേഷം കരിയർ ​ഗ്രാഫിൽ വലിയ കുതിച്ച് ചാട്ടം നടത്താൻ തൃഷയ്ക്ക് സാധിച്ചു. ലിയോ, ഐഡന്റിറ്റി തുടങ്ങി കൈ നിറയെ അവസരങ്ങളാണ് തൃഷയ്ക്കിന്ന്. 40ാം വയസ്സിലും തമിഴകത്തെ മുൻനിര നായികയായി തൃഷയ്ക്ക് നിലനിൽക്കാൻ സാധിക്കുന്നു എന്നത് അപൂർവ കാഴ്ചയാണ്. സിനിമകൾ തെരഞ്ഞെടുക്കുന്നതിലെ മികവാണ് തൃഷയുടെ വിജയ രഹസ്യം. ഇടവേള വന്നാലും ലൈം ലൈറ്റിൽ നിൽക്കാൻ വേണ്ടി മാത്രം നടി സിനിമകൾ ചെയ്യുന്നില്ല.

സിനിമാ അഭിനയത്തോട് താൽപര്യമില്ലാതിരുന്ന തൃഷ മോഡലിം​ഗിലാണ് തുടക്ക കാലത്ത് ശ്രദ്ധ കൊടുത്തത്. അഭിനയിക്കാൻ താൽപര്യമില്ലെന്ന് നടി മുമ്പ് തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാൽ പിന്നീട് തമിഴകത്തെ താരറാണിയായി തൃഷ മാറി. അമ്മ ഉമ കൃഷ്ണനാണ് തൃഷയുടെ ഇന്നത്തെ വളർച്ചയിൽ വലിയൊരു പങ്കുവഹിച്ചത്.

 Trisha

തൃഷയെക്കുറിച്ച് ഡാൻസ് കൊറിയോ​ഗ്രഫർ കലാ മാസ്റ്റർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കവെ തൃഷ പിണങ്ങിയിരുന്നതിനെക്കുറിച്ചാണ് കലാ മാസ്റ്റർ സംസാരിച്ചത്. അവൾ ​ഗ്ലിറ്റ്സ് ചാനലിനോടാണ് പ്രതികരണം. തൃഷ തന്നോട് പിണങ്ങി കരഞ്ഞിട്ടുണ്ടെന്ന് കലാ മാസ്റ്റർ പറയുന്നു. അവസാന ഘട്ടത്തിലാണ് ​ഗാനരം​ഗം ഷൂട്ട് ചെയ്തത്. പെട്ടെന്ന് ​ഗാനരം​ഗം എടുക്കേണ്ട സാഹചര്യം വന്നു.

കുറച്ച് പെട്ടെന്ന് എടുക്കണമെന്ന് പ്രിയൻ സാർ ആവശ്യപ്പെട്ടു. തൃഷ, പെട്ടെന്ന് ചെയ്യൂ സമയം ഇല്ല എന്ന് ഞാൻ പറഞ്ഞു. അവൾ അന്ന് വളരെ സെൻസിറ്റീവാണ്. പുതിയ നടിയാണല്ലോ. ദേഷ്യപ്പെട്ട് റൂമിൽ പോയി കരഞ്ഞു. മാസ്റ്റർ വഴക്ക് പറഞ്ഞു, ഞാൻ ലണ്ടനിൽ പോകുകയാണ്, അച്ഛനെ കാണണം എന്നൊക്കെ പറഞ്ഞ് കരച്ചിൽ. വഴക്ക് പറഞ്ഞതല്ലെന്ന് ഞാൻ മനസിലാക്കിക്കൊടുക്കാൻ ശ്രമിച്ചു.

 Trisha

മകളെ വളരെ ഓമനിച്ച് വളർത്തിയതാണെന്ന് തൃഷയുടെ അമ്മ പറഞ്ഞു. ആന്റീ ഞാൻ‌ വഴക്ക് പറഞ്ഞിട്ടില്ല, ഇവരെല്ലാം വലിയ ആർട്ടിസ്റ്റുകളായി വരുമെന്ന് ഞാനും. ഈ സംഭവത്തിന് തൃഷ എനിക്ക് മറുപടി തന്നു. ഞാൻ കുഞ്ഞിനെ പ്രസവിച്ച സമയം. എന്നെ കാണാൻ തൃഷ വന്നു. ഡെലവറി സമയത്ത് ഇവർ കരഞ്ഞെന്ന് എന്നെക്കുറിച്ച് ഡോക്ടർ പറഞ്ഞു. കരഞ്ഞോ ഡോക്ടർ, എനിക്ക് അത് മതിയെന്ന് തൃഷ. ഞങ്ങൾ അത് പറഞ്ഞ് കളിയാക്കി.

വളരെ നല്ല കുട്ടിയാണ് തൃഷ. സഹായ മനസ്കതയുള്ള താരമാണെന്നും കലാ മാസ്റ്റർ വ്യക്തമാക്കി. നൃത്ത മികവിൽ തന്നെ അമ്പരപ്പിച്ച നടിമാരെക്കുറിച്ചും കലാ മാസ്റ്റർ സംസാരിച്ചു. പറഞ്ഞ് കൊടുക്കുന്നതിന്റെ പത്ത് മടങ്ങ് അധികം ഡാൻസ് പെർഫോമൻസ് ചെയ്യുന്നയാളാണ് ഭാനുപ്രിയ. മഞ്ജു വാര്യർ മനോഹരമായി ഡാൻസ് ചെയ്യും. രംഭയുടെ ഡാൻസ് കണ്ട് ആസ്വദിക്കാം. അത്രയും നന്നായി ചെയ്യും. മീനയ്ക്ക് വീഡിയോ കോളിലൂടെ റിഹേഴ്സൽ കൊടുത്താലും ഭം​ഗിയായി ഡാൻസ് ചെയ്യുമെന്നും കലാ മാസ്റ്റർ വ്യക്തമാക്കി.

Kala Master, Namitha

നടി നമിതയ്ക്കൊപ്പമുള്ള അനുഭവങ്ങളും കലാ മാസ്റ്റർ പങ്കുവെച്ചു. നമിത വളരെ പാവമാണ്. മനസ്സിൽ ഒന്നും വെക്കില്ല. ​ എല്ലാവരോടും ഒരേപോലെ സംസാരിക്കുമെന്നും കലാ മാസ്റ്റർ വ്യക്തമാക്കി. വർഷങ്ങളായി സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്ന കലാ മാസ്റ്റർ 4000 ത്തോളം ഗാനങ്ങൾക്ക് കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. തമിഴകത്തെ മിക്ക താരങ്ങളുമായും അടുത്ത സൗഹൃദം കലാ മാസ്റ്റർക്കുണ്ട്.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X