സ്റ്റാഫിന്റെ മകനെ പഠിപ്പിക്കാൻ പണമില്ല; സൂര്യയെ പോയി കണ്ടപ്പോഴുള്ള പ്രതികരണം; നടനെക്കുറിച്ച് കലാ മാസ്റ്റർ

ഡാൻസ് കൊറിയോഗ്രാഫ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റർ. നിരവധി ശ്രദ്ധേയ സിനിമകളിൽ ഡാൻസ് ഒരുക്കിയ കലാ മാസ്റ്റർക്ക് സിനിമാ താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട്. മീന, ഖുശ്ബു തുടങ്ങിയവരെല്ലാം കലയുടെ അടുത്ത സുഹൃത്തുക്കളാണ്. മീനയു‌ടെ ജീവിതത്തിൽ അപ്രതീക്ഷിത വിഷമഘട്ടങ്ങൾ ഉണ്ടായപ്പോൾ ഒപ്പം നിന്ന് ആശ്വസിപ്പിക്കാൻ മുന്നിൽ നിന്നത് കല മാസ്റ്ററാണ്. നിരവധി താരങ്ങൾക്ക് ഇക്കാരണങ്ങളാൽ പ്രിയങ്കരിയാണ് ഇവർ. ഇപ്പോഴിതാ നടൻ സൂര്യയെക്കുറിച്ച് സംസാരിക്കുകയാണ് കലാ മാസ്റ്റർ.

നിരവധി പേർക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ് സൂര്യയെന്ന് കല മാസ്റ്റർ പറയുന്നു. ഇതിന് ഒരു ഉദാഹരണവും കല മാസ്റ്റർ ചൂണ്ടിക്കാട്ടി.
എന്റെ സ്റ്റാഫിന്റെ മകൻ നന്നായി പഠിക്കും. നന്നായി മാർക്ക് നേടി. എന്നാൽ ഫീസ് കൊടുക്കാൻ പണമില്ല. അപ്പോൾ ഞാൻ പറഞ്ഞ ഒരേയൊരു കാര്യം നീ സൂര്യയെ പോയി കാണെന്നാണ്. മാർക്കോടെ സൂര്യയെ പോയി കണ്ടു. ഒരു ലക്ഷം രൂപ ഉടനെ കൊടുത്തു. ഇപ്പോൾ അവൻ ജർമനിയിൽ ജോലി ചെയ്യുന്നു.

Kala Master  Suriya

ഒരു ഇവന്റിന് പോയി വരുമ്പോൾ എന്റെ കൂടെ ഈ അസിസ്റ്റന്റ് ഉണ്ടായിരുന്നു. ഞാൻ ഇക്കാര്യം സൂര്യയോട് പറഞ്ഞു. മകൻ ഇപ്പോൾ നല്ല നിലയിലാണെന്ന് പറഞ്ഞപ്പോൾ നന്നായി പഠിച്ചാൽ മതി അക്ക എന്ന് പറഞ്ഞു. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകും. ആ സമയത്ത് സൂര്യ പണം കൊടുത്തിരുന്നില്ലെങ്കിൽ അവൻ ഇപ്പോൾ ജർമനിയിൽ വലിയ പൊസിഷനിൽ എത്തില്ലായിരുന്നു. സൂര്യ ഒരുപാട് സഹായങ്ങൾ ചെയ്യും.

അദ്ദേഹത്തിന് ഓവറായുള്ള ഷോ ഓഫ് ഇഷ്ടമല്ല. സൂര്യ വളരെ സിംപിൾ ആണ്. അക്കാ, സുഖമാണോ എന്ന് എന്നെ കണ്ടാൽ ചോദിക്കും. അതേ പോലെ ശിവകുമാർ സാറും. എപ്പോൾ തന്നെ കണ്ടാലും സംസാരിക്കുമെന്ന് കല മാസ്റ്റർ വ്യക്തമാക്കി. സൂര്യയും ജ്യോതികയും തമ്മിൽ വലിയ സ്നേഹമുണ്ടെന്നും അവരെന്നും സന്തോഷത്തോടെ കഴിയട്ടെയെന്നും കല മാസ്റ്റർ പറഞ്ഞു.

Suriya  Jyothika

സിനിമാ താരങ്ങൾ തമ്മിൽ അക്കാലത്തുണ്ടായിരുന്ന സൗഹൃദം ഇപ്പോൾ ഇല്ലെന്ന് കലാ മാസ്റ്റർ പറയുന്നു. അന്നത്തെ പോലെ ഒരു ഷോ ഇനിയുണ്ടാവില്ലെന്ന് മാധവൻ എന്നോട് അടുത്തിടെ പറഞ്ഞു. കാരണം ഞാനും ഖുശ്ബുവും രംഭയും മീനയും മുംതാസുമെല്ലാം ഒരുമിച്ചിരിക്കും. അപ്പുറത്ത് പ്രശാന്തും സൂര്യയുമുണ്ടാകും. ഇപ്പുറം സിമ്രാനും. ഒരേ ഹാളിൽ അത്രയും സൂപ്പർ താരങ്ങൾ ഒരുമിച്ചിരിക്കും.

ഇന്ന് അങ്ങനെയല്ല. കുടുംബത്തെ പോലെയുള്ള ബന്ധം ഇന്നില്ല. മീനയോടും രംഭയോടും നയൻതാരയോടുമെല്ലാം ഇപ്പോഴും സൗഹൃദമുണ്ട്. എന്നാൽ ഇന്ന് സ്റ്റാർ നൈറ്റ് ഉണ്ടെങ്കിൽ താരങ്ങൾ അവരുടെ പോർഷൻ റിഹേഴ്സൽ ചെയ്ത് പോകും. എന്നാൽ അന്നൊന്നും അങ്ങനെയല്ലായിരുന്നു സാഹചര്യമെന്നും കലാ മാസ്റ്റർ ചൂണ്ടിക്കാട്ടി. സിനിമാ രംഗത്ത് കലാ മാസ്റ്റർ ഇപ്പോഴും സജീവമാണ്.

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X