കലാഭവന്‍ ഷാജോണിന് വേണ്ടി ശങ്കര്‍ എന്തിരന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ തിരുത്തി!
പ്രേക്ഷക ലോകത്തെ ഞെട്ടിച്ചു. രജിനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം എന്തിരന്റെ ഷൂട്ടിങ് ഷെഡ്യൂളില്‍ മാറ്റം വരുത്തിയിരിക്കുന്നു. സംവിധായകന്‍ ശങ്കര്‍ അങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത് ആര്‍ക്ക് വേണ്ടിയായിരിക്കും.
മലയാളത്തിലെ ഹാസ്യ നടന്‍ കലാഭവന്‍ ഷാജോണ് വേണ്ടിയാണത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ അഭിനയം കണ്ടിട്ടാണ് സംവിധായകന്‍ ശങ്കര്‍ കലാഭവന്‍ ഷാജോണിനെ എന്തിരനിലേക്ക് ക്ഷണിക്കുന്നത്.

ഷാജോണിന്റെ അമേരിക്കന്‍ ട്രിപ്പാണ് നടന് വേണ്ടി എന്തിരന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ പുനക്രമീകരിക്കാന്‍ കാരണം. ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറിനൊപ്പമുള്ള ഒമ്പത് ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂള്‍ ഷാജോണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
രജനികാന്തിന്റെ കൂടെയുള്ള രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനിരിക്കുന്നത്. സണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2017ലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications











