നയന്‍താരയെ ചിമ്പുവിന്‌റെ നായികയാക്കാന്‍ നോക്കി, എന്നാല്‍ സംഭവിച്ചത് വെളിപ്പെടുത്തി നിര്‍മ്മാതാവ്
മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലൂടെ മലയാളത്തില്‍ മികച്ച തുടക്കം ലഭിച്ച താരമാണ് നയന്‍താര. ആദ്യ ചിത്രം വലിയ വിജയമായെങ്കിലും പിന്നീട് തമിഴിലാണ് നടി സജീവമായത്. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷമാണ് നടി തമിഴ് ഇന്‍ഡസ്ട്രിയിലേക്ക് പോയത്. ശരത് കുമാര്‍ നായകനായ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താരയുടെ കോളിവുഡ് അരങ്ങേറ്റം. തുടര്‍ന്ന് രജനീകാന്തിന്‌റെ നായികയായുളള ചന്ദ്രമുഖി വന്‍വിജയമായതോടെ തമിഴ് സിനിമയിലെ മുന്‍നിര നായികയായി നടി മാറി. തമിഴിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നയന്‍താര പിന്നീട് അഭിനയിച്ചിരുന്നു.

അതേസമയം തമിഴില്‍ ചിമ്പുവിന്‌റെ നായികയായിട്ടായിരുന്നു നയന്‍താര ആദ്യം വരേണ്ടിയിരുന്നത്. ഇക്കാര്യം കോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാവായ കലൈപുലി എസ് താണു വെളിപ്പെടുത്തിയിരുന്നു. ചിമ്പുവിന്‌റെ തൊട്ടി ജയ എന്ന ചിത്രത്തിന് വേണ്ടി നയന്‍താര ആലോചനയില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഗോപികയാണ് പിന്നീട് നായികയായതെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
തൊട്ടി ജയ എന്ന ചിത്രത്തിലേക്കുളള നടീനടന്മാരെ തീരുമാനിക്കുന്ന സമയത്താണ് നയന്‍താരയുടെ ചിത്രം ഒരു മാഗസിനില്‍ കണ്ടതെന്ന് നിര്‍മ്മാതാവ് പറയുന്നു. അപ്പോള്‍ തന്നെ നയന്‍താരയെ നായികയാക്കാന്‍ ആലോചിച്ചെങ്കിലും സംവിധായകനും ക്യാമറാമാനും ഗോപികയെ കുറിച്ച് പറയുകയായിരുന്നു. ഫോര്‍ ദി പിപ്പീള്‍ എന്ന ചിത്രത്തിലൂടെ ഗോപികയും തിളങ്ങിനില്‍ക്കുന്ന സമയമായിരുന്നു അത്.
നയന്‍താരയെ തമിഴില്‍ ലോഞ്ച് ചെയ്യാന്‍ സാധിക്കാഞ്ഞതിനാല്‍ നിരാശയുണ്ടെന്ന് അടുത്തിടെ നിര്‍മ്മാതാവ് തുറന്നുപറഞ്ഞു. അതേസമയം ചിമ്പുവിന്‌റെ നായികയായി പിന്നീട് തമിഴില്‍ നയന്‍താര എത്തിയിരുന്നു. വല്ലവന്‍ ആയിരുന്നു ഈ കൂട്ടുകെട്ടില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം. പിന്നീട് ഇതു നമ്മ ആള് എന്ന ചിത്രവും തമിഴില്‍ ഇവരുടെതായി പുറത്തിറങ്ങി.


Click it and Unblock the Notifications











