»   » സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സ്റ്റൈൽ മന്നൻ! കാല ടീസർ പുറത്ത്, വീഡിയോ കാണാം

സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സ്റ്റൈൽ മന്നൻ! കാല ടീസർ പുറത്ത്, വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകർ കാത്തിരിക്കുന്ന സ്റ്റൈൽ മന്നൻ രജനികാന്തിന്റെ മാസ് ചിത്രം കാല യുടെ ടീസർ പുറത്ത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ നിർമ്മാതവും നടനുമായ ധനുഷാണ് പുറത്ത് വിട്ടത്. രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് കാല. ആയതിനാൽ തന്നെ ഏറെ ആകാംക്ഷയിലാണ് ജനങ്ങൾ.

kala

അഡാറ് ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കറുപ്പണിഞ്ഞ് സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ്  രജനി പ്രത്യക്ഷപ്പെടുന്നത് . നമ്മുടെ സൂപ്പർസ്റ്റാറിന്റെ സ്റ്റൈലും പ്രഭാവവും കാണാൻ കാത്തിരിക്കു എന്നും ധനുഷ് ട്വീറ്റ് ചെയ്തിരുന്നു.

സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കബാലിയെ സൂപ്പർ ഹിറ്റ് ഗാനം 'നെരുപ്പ് ഡാ' എന്ന സൂപ്പര്‍ഹിറ്റ് ഗാനമൊരുക്കിയ സന്തോഷ് നാരായണനാണ് കാലയിലും സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

പൃഥ്വി ഇനി പറക്കുന്നത് നാലു കോടി രൂപയുടെ വാഹനത്തിൽ, താരത്തിന്റെ ആഡംബര കാർ ഇത്! ചിത്രങ്ങൾ കാണാം

ഒരു ചിത്രം നൂറ് വാക്കിന് തുല്യം; മുലയൂട്ടുന്ന അമ്മ! ചിത്രത്തെ കുറിച്ച് ലിസിക്കും പറയാനുണ്ട് ചിലത്

English summary
kali first teaser out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam