കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രവും ഓകെ, നായിക ആരായിരിക്കും?
ജയറാമിന്റെ മകന്‍ കാളിദാസ് ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറുന്ന വാര്‍ത്ത, ഇവിടെ മലയാളികളെക്കാള്‍ ആഘോഷം അങ്ങ് തമിഴ് നാട്ടിലാണ്. താരപുത്രന്റെ അടുത്ത ചിത്രമെങ്കിലും മലയാളത്തിലായിരിക്കുമെന്ന് മലയാളികള്‍ പ്രതീക്ഷിച്ചു. എന്നാലല്ല, രണ്ടാമത്തെ ചിത്രവും തമിഴില്‍ തന്നെയാണെന്നാണ് പുതിയ വാര്‍ത്ത.
പ്രശസ്ത തമിഴ് സംവിധായരന്‍ സുശീന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അമുദേശന്‍ സംവിധാനം ചെയ്യുന്ന മീന്‍ കുഴമ്പും മണ്‍ പാനയും എന്ന ചിത്രത്തിലാണ് കാളിദാസ് അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിലെ നായിക ആരാണെന്ന് അറിയാമോ?

കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രവും ഓകെ, നായികയാരാണെന്ന് അറിയാമോ?
രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധിക്കപ്പെട്ട നായിക അഷ്‌ന സവേരിയാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയായെത്തുന്നത്.

കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രവും ഓകെ, നായികയാരാണെന്ന് അറിയാമോ?
കോളിവുഡ് നായിക എന്ന് പറയുന്നതിനെക്കാള്‍ സന്താനത്തിന്റെ നായിക എന്ന് പറയുന്നതാവും കൂടുതല്‍ എളുപ്പം. അഷ്‌ന അഭിനയിച്ച രണ്ട് ചിത്രങ്ങളിലും നായകന്‍ ഹാസ്യ താരം സന്താനമാണ്. മാത്രമല്ല, ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകളും വന്നിരുന്നു.

കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രവും ഓകെ, നായികയാരാണെന്ന് അറിയാമോ?
വളരെ ഏറെ പ്രതീക്ഷയോടെയാണ് പുതിയ ചിത്രത്തെ കാണുന്നതെന്ന് അഷ്‌ന സവേരി പറഞ്ഞു.

കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രവും ഓകെ, നായികയാരാണെന്ന് അറിയാമോ?
അച്ഛന്‍ മകന്‍ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് മീന്‍ കുഴമ്പും മണ്‍ പാനയും കഥ പറയുന്നത്. പ്രഭുവാണ് അച്ഛന്റെ വേഷത്തില്‍ ചിത്രത്തിലെത്തുന്നത്. മറ്റ് കഥാപാത്രങ്ങളെ തീരുമാനിച്ചിട്ടില്ല.

കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രവും ഓകെ, നായികയാരാണെന്ന് അറിയാമോ?
ഈ മാസം അവസാനം ചെന്നൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. മലേഷ്യയിലായിരിക്കും ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിങ്. മെയ്യില്‍ ചിത്രം തിയേറ്ററുകളിലെത്തും

കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രവും ഓകെ, നായികയാരാണെന്ന് അറിയാമോ?
അതേ സമയം കാളിദാസ് ജയറാം ആദ്യമായി നായകനായി അഭിനയിച്ച ഒരു പക്ക കഥൈ എന്ന ചിത്രം അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനത്തിലാണ്. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയേറ്ററുകളിലെത്തും

Click it and Unblock the Notifications