പാവ കഥൈകള്‍ ട്രെയിലറില്‍ ഞെട്ടിച്ച് കാളിദാസ് ജയറാം, ഒപ്പം സായി പല്ലവിയും പ്രകാശ് രാജും
പുത്തം പുതു കാലൈ എന്ന ആന്തോളജി ചിത്രത്തിലൂടെ അടുത്തിടെ മികച്ച തിരിച്ചുവരവ് നടത്തിയ താരമാണ് കാളിദാസ് ജയറാം. സുധ കൊങ്കാര സംവിധാനം ചെയ്ത ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തിലായിരുന്നു കാളിദാസ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. പുത്തം പുതു കാലൈയ്ക്ക് ശേഷം വീണ്ടുമൊരു അന്തോളജി ചിത്രവുമായി എത്തുകയാണ് നടന്‍. ഇത്തവണ തമിഴിലെ പ്രശസ്ത സംവിധായകര്‍ എല്ലാം ഒരുമിച്ച സിനിമയ്ക്ക് പാവ കഥൈകള്‍ എന്നാണ് പേരിട്ടത്.

നെറ്റ്ഫ്‌ളിക്‌സ് വഴി പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു തരം കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കാളിദാസ് എത്തുന്നത്. ഡിസംബര്‍ 18നാണ് ആന്തോളജി ചിത്രം റിലീസ് ചെയ്യുക. സുധ കൊങ്കാര, വിഘ്‌നേഷ് ശിവന്‍, ഗൗതം വാസുദേവ മേനോന്‍, വെട്രിമാരന്‍ തുടങ്ങിയ സംവിധായകര്‍ ഒരുക്കിയ നാല് സിനിമകളാണ് പാവ കഥൈകളിലുളളത്.
കാളിദാസ് ജയറാമിന് പുറമെ സായി പല്ലവി, പ്രകാശ് രാജ്, ഗൗതം മേനോന്‍, കല്‍ക്കി കൊച്ച്‌ലിന്‍, ശാന്തനു, അഞ്ജലി തുടങ്ങിയ താരങ്ങളും സിനിമകളില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അതേസമയം സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെകുറിച്ചുളള ആന്തോളജി ചിത്രമാണ് പാവ കഥൈകള്‍ എന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. തങ്കം എന്നാണ് സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌റെ പേര്. സിനിമയില്‍ കാളിദാസിനൊപ്പം ഭവാനി ശ്രീ, ശാന്തനു ഭാഗ്യരാജ് തുടങ്ങിയവരും എത്തുന്നു. ഷാന്‍ കറുപ്പുസ്വാമിയുടെ തിരക്കഥയിലാണ് ചിത്രം ഒരുക്കിയത്.
ലവ് പണ്ണ ഉത്രണൂം എന്നാണ് വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന്റെ പേര്. അഞ്ജലിയും കല്‍ക്കി കൊച്ച്‌ലിനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ഓര്‍ ഇരവ് എന്ന ചിത്രത്തിലാണ് സായി പല്ലവിയും പ്രകാശ് രാജും അഭിനയിച്ചത്. വാന്‍ മകള്‍ എന്നാണ് ഗൗതം മേനോന്‍ ചിത്രത്തിന്‌റെ പേര്. സംവിധായകനും സിമ്രാനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.


Click it and Unblock the Notifications