»   »  ഇളയ ദളപതി വിജയ് ആയി കാളിദാസന്‍ വീണ്ടും അതിശയിപ്പിക്കുന്നു !!

ഇളയ ദളപതി വിജയ് ആയി കാളിദാസന്‍ വീണ്ടും അതിശയിപ്പിക്കുന്നു !!

By: Pratheeksha
Subscribe to Filmibeat Malayalam

നടന്‍ ജയറാമിന്റെ മിമിക്രിയിലുള്ള കഴിവ് മകന്‍ കാളിദാസനും ലഭിച്ചിട്ടുണ്ടെന്നത് ചെന്നൈയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാനചടങ്ങില്‍ എല്ലാവരും കണ്ടതാണ്. ഇത്തവണ ഇളയ ദളപതി വിജയനെ അനുകരിച്ചാണ് കാളിദാസന്‍ കൈയ്യടി നേടിയിരിക്കുന്നത്.

സ്റ്റാര്‍ വിജയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു കാളിദാസന്‍ വിജയിനെ അനുകരിച്ചത്. ജയറാമിനെ പോലെ കാളിദാസനും മിമിക്രിയാണ് സിനിമയിലേയ്ക്ക് വഴി തുറന്നു കൊടുത്തത്. എന്റെ വീട് അപ്പൂന്റെം ,കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മാസ്റ്റര്‍ കാളിദാസന്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നായകനായി മലയാളത്തിലുമെത്തുന്നുണ്ട്.

Read more: കത്രീന രണ്‍ബീറിനോട് ഫൈനല്‍ ഗുഡ് ബൈ പറഞ്ഞതിങ്ങനെ !!

kalidasan-1

കാളിദാസന്‍ നായകനായ രണ്ടു തമിഴ് ചിത്രങ്ങള്‍ ഇറങ്ങാനുണ്ട്. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസനാണ് നായകന്‍. മേഖ ആകാശ് ആണ് നായികയായെത്തുന്നത്. മീന്‍ കുഴമ്പും മന്‍ പാനൈയും എന്ന മറ്റൊരു ചിത്രവും ഈ വര്‍ഷം തിയറ്ററിലെത്തും . അമുഡേശ്വര്‍ സംവിധാനം ചെയ്യുന്ന ചിതത്തില്‍ കാളിദാസന്റെ നായികയായെത്തുന്നത് അഷ്ന സാവേരിയാണ്.

English summary
kalidas mimics vijay again
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam