ഉലകനായകന് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍! കമല്‍ ഹാസനെ നേരില്‍ കാണാന്‍ മഞ്ജു എത്തിയപ്പോള്‍, ചിത്രങ്ങള്‍
മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലഭിനയിച്ച അസുരന്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ധനുഷ് നായകനായി അഭിനയിച്ച സിനിമയ്ക്ക് എല്ലായിടത്ത് നിന്നും ഗംഭീരമെന്ന അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. അക്കൂട്ടത്തില്‍ ഉലകനായകന്‍ കമല്‍ഹാസനുമുണ്ട്. അസുരന്‍ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത കമല്‍ഹാസന് നന്ദിയുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.
അസുരന്‍ കണ്ടതില്‍ കമല്‍ ഹാസന്‍ സാറിന് നന്ദി അര്‍പ്പിക്കുകയാണെന്നും പറഞ്ഞ് അദ്ദേഹത്തെ നേരില്‍ കണ്ട ചിത്രവും മഞ്ജു പങ്കുവെച്ചിരുന്നു. കമല്‍ ഹാസനൊപ്പം മകള്‍ ശ്രുതി ഹാസനും അസുരന്‍ കാണാന്‍ എത്തിയിരുന്നു. മൂവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രവും മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു.

വെട്രിമാരന്റെ സംവിധാനത്തിലെത്തിയ അസുരന്‍ ഒക്ടോബര്‍ നാലിനായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായതിനാല്‍ കേരളത്തിലും വലിയ ജനശ്രദ്ധ ലഭിച്ചു. ജാതിയതും സാമ്പത്തിക അരാജകത്വവും കൊടികുത്തി വാഴുന്ന നാട്ടില്‍ ജീവിക്കുന്ന ഒരു കര്‍ഷകന്റെയും കുടുംബത്തിന്റെയും കഥയാണ് അസുരന്‍ പറഞ്ഞത്.
തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. ശിവസ്വാമി എന്ന കര്‍ഷകനായി ധനുഷ് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പച്ചൈയമ്മാളിനെ ആണ് മഞ്ജു അവതരിപ്പിച്ചത്. വി ക്രീയേഷന്‍സിന്റെ ബാനറില്‍ എസ് തനു ആണ് നിര്‍മാണം. ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, പവന്‍, യോഗി ബാബു, തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലഭിനയിച്ചു.


Click it and Unblock the Notifications