For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരണക്കിടക്കയിൽ ശ്രീവിദ്യയെ കാണാൻ കമലെത്തി; നടന്റെ കോളിളക്കമുണ്ടാക്കിയ പ്രണയങ്ങൾ

  |

  സകലകലാ വല്ലഭനായി അറിയപ്പെടുന്ന കമൽ ഹാസൻ ഇന്ത്യൻ സിനിമയിൽ തെന്നിന്ത്യൻ സിനിമയ്ക്ക് സ്ഥാനം നേടിക്കൊടുത്ത അതുല്യ പ്രതിഭയായാണ് അറിയപ്പെടുന്നത്. പുതിയ ചിത്രം വിക്രത്തിലൂടെ ഏറെക്കാലത്തിന് ശേഷം പഴയ കമൽ ഹാസനെ ബി​ഗ് സ്ക്രീനിൽ കാണാൻ പറ്റിയെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. പതിറ്റാണ്ടുകൾക്കിപ്പുറവും കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് സിനിമാ മേഖലയിലുള്ള തന്റെ പ്രസക്തി നിലനിർത്താൻ നടന് കഴിഞ്ഞെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

  സംഭവ ബഹുലമാണ് നടന്റെ പ്രൊഫഷണൽ ജീവിതമെങ്കിൽ അതിനേക്കാൾ സംഭവ ബഹുലമാണ് നടന്റെ വ്യക്തി ജീവിതം. കമൽ ഹാസന്റെ വിവാഹവും വിവാഹ മോചനവും പഴയ പ്രണയങ്ങളുമെല്ലാം ഇപ്പോഴും ​ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വിഷയമാണ്. 66 കാരനായ കമൽ ഹാസൻ‌ ഒരു കാലത്ത് ഉണ്ടാക്കിയ കോളിളക്കങ്ങൾ ചെറുതല്ല. മുഖ്യധാരയിലുള്ള നായികമാരുമായി നടൻ സിനിമയിലെ തുടക്കകാലം തൊട്ടേ പ്രണയത്തിലായിരുന്നു.

  Also Read: 'കുഞ്ഞിന്റെ മുഖത്തിന്റെ ഷെയ്പ്പ് മാറിപ്പോകും, ശ്വാസതടസവും ഭാവിയിൽ കൂടും'; മകനെ സർജറിക്ക് വിധേയനാക്കി ബഷീർ ബഷി!

  തുടക്കകാലത്ത് മലയാളികളുടെ പ്രിയങ്കരിയായ നടി ശ്രീവിദ്യ ആയിരുന്നു കമലിന്റെ കാമുകി. ഏറെ ചർച്ചയായ ഈ പ്രണയത്തെ പറ്റി മുമ്പൊരിക്കൽ ശ്രീവിദ്യ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. കമൽഹാസനേക്കാൾ രണ്ട് വയസ് കൂടുതലായിരുന്നു ശ്രീവിദ്യക്ക്. അപൂർവ രാ​ഗങ്ങൾ എന്ന സിനിമയിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ഇതുകൂടാതെ മറ്റ് നിരവധി സിനിമകളിൽ ശ്രീവിദ്യയും കമൽ ഹാസനും ഒന്നിച്ചഭിനയിച്ചു. എന്നാൽ പിന്നീട് ഈ ബന്ധം തകരുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം ശ്രീവിദ്യ കാൻസർ ബാധിച്ച് ​മരണത്തോട് മല്ലിടുമ്പോൾ നടിയെ കാണാൻ കമൽഹാസൻ എത്തിയിരുന്നു. 2008 ലിറങ്ങിയ മലയാള സിനിമയായ തിരക്കഥ കമൽ ഹാസൻ-ശ്രീവിദ്യ പ്രണയ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

  Also Read: എന്റെ എല്ലാ കൂട്ടകാരികളുമായി എന്റെ സഹോദരന്മാര്‍ കിടക്ക പങ്കിട്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് സോനം!

  ശ്രീവിദ്യയ്ക്ക് ശേഷമാണ് കമൽ ഹാസൻ അന്നത്തെ പ്രശസ്ത ക്ലാസിക്കൽ ഡാൻസർ ആയ വാണി ​ഗണപതിയെ പരിചയപ്പെടുന്നത്. 1978 ലായിരുന്നു ഈ ബന്ധം തുടങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം ഒരു ലിവ് ഇൻ റിലേഷൻഷിപ്പിന് വാണിക്ക് താൽപര്യമില്ലാത്തതിനാൽ ഇരുവരും വിവാഹിതരാവുകയും ചെയ്തത്രെ. എന്നാൽ ഈ ബന്ധം കുറച്ചു വർഷങ്ങൾക്കുള്ളിൽ തകർന്നു.

  ശാരിക എന്ന സ്ത്രീ കമലിന്റെ ജീവിതത്തിൽ കടന്ന് വന്നതോടെയാണ് ഈ ബന്ധം അവസാനിച്ചത്. വാണിയുമായുള്ള വിവാഹ ബന്ധം നിലനിൽക്കെ ശാരികയും കമൽ ഹാസനും പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹിതരായ ഇരുവരും ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ കുട്ടികൾക്ക് ജൻമം നൽകുകയും ചെയ്തു. 10 വർഷത്തിനുള്ളിൽ ഈ വിവാഹ ബന്ധവും കമൽ അവസാനിപ്പിച്ചു.

  Also Read: എല്ലാവരും കൂടി എന്നെ ചീസ് ആക്കി; കരണിനോട് വിജയ് ദേവരകൊണ്ടയ്ക്ക് ദേഷ്യം?

  1988 ൽ വിവാഹിതരായ ഇരുവരും 2004 ഓടെ വേർപിരിയുകയായിരുന്നു. അന്ന് ശാരികയെ ഇത് ഏറെ ബാധിച്ചിരുന്നത്രെ. ശാരിക കടുത്ത വിഷാദത്തിലാവുകയും ആത്മഹത്യക്ക് ശ്രമിച്ചുവെന്നുമായിരുന്നു പുറത്തു വന്ന റിപ്പോർട്ട്.

  നടി സിമ്രാൻ ബ​ഗയുമായി കമൽ ഹാസൻ ബന്ധം തുടങ്ങിയതോടെയാണ് ശാരികയുമായുള്ള വിവാഹ ബന്ധം അവസാനിച്ചതെന്നാണ് വിവരം. 2001 ഓടെയാണ് പമ്മൽ കെ സംബന്ധം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും സ്നേഹത്തിലാവുന്നത്. എന്നാൽ ഈ സിനിമയുടെ ഷൂട്ടിം​ഗ് അവസാനിക്കുമ്പോഴേക്കും ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു.

  Also Read: ഇഷ്ടമാണെങ്കില്‍ കല്യാണം നടത്തി തരാം; കാമുകന്മാരെക്കുറിച്ച് അമ്മ പറഞ്ഞത് ഓര്‍ത്ത് ജാന്‍വി

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  ഇതിന് ശേഷമാണ് നടി ​ഗൗതമിയുമായി കമൽ ഹാസൻ സൗഹൃദത്തിലാവുന്നത്. ​കമൽ ഹാസനുമായി അടുക്കുമ്പോൾ ​ഗൗതമിക്ക് മുൻ ഭർത്താവിൽ ഒരു മകളുമുണ്ടായിരുന്നു. വിവാഹിതരാവാതെ പത്ത് വർഷത്തോളം കമൽ ഹാസനും ​ഗൗതമിയും ഒരുമിച്ച് ജീവിച്ചു. എന്നാൽ 2016 ൽ ഈ ബന്ധവും അവസാനിച്ചു. തങ്ങൾ വേർപിരിഞ്ഞ കാര്യം ​ഗൗതമി തന്നെയായിരുന്നു ഔദ്യോ​ഗികമായി അറിയിച്ചത്. നിലവിൽ വിശ്വരൂപത്തിൽ ഒപ്പം അഭിനയിച്ച പൂജ കുമാറുമായി കമൽ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.

  Read more about: kamal haasan
  English summary
  kamal haasan and his love life that became talk of the town; from srividya to simran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X