»   » കമല്‍ഹാസന്റെ സംവിധാനത്തില്‍ കമലും മോഹന്‍ലാലും ഒന്നിക്കുന്നു! ചരിത്രം കുറിക്കുമോ ഈ കുട്ടുകെട്ട്?

കമല്‍ഹാസന്റെ സംവിധാനത്തില്‍ കമലും മോഹന്‍ലാലും ഒന്നിക്കുന്നു! ചരിത്രം കുറിക്കുമോ ഈ കുട്ടുകെട്ട്?

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് കമല്‍ഹാസനും മോഹന്‍ലാലും. സൂപ്പര്‍ താരങ്ങള്‍ എന്നതിലുപരി ഇരുവരും മികച്ച അഭിനേതാക്കളുമാണ്. 2009ല്‍ പുറത്തിറങ്ങിയ ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ചത്. ചക്രി തൊലേത്തി സംവിധാനം ചെയ്ത ചിത്രം എ വെനസ്‌ഡേ എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. ഇപ്പോഴിതാ എട്ട് വര്‍ഷത്തിന് ശേഷം ഈ പ്രതിഭകള്‍ വീണ്ടും ഒന്നിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. 

അശ്ലീല സൈറ്റുകള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ടെലിവിഷന്‍ പരമ്പര!!! അശ്ലീലം കാണാന്‍ ആളില്ല!!!

തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം അണിയിച്ചൊരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമല്‍ഹാസനാണ്. പുലിമുരുകന്‍, ജനത ഗാരേജ് എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാലിന് തെന്നിന്ത്യയിലുള്ള മാര്‍ക്കറ്റും വര്‍ദ്ധിച്ചിട്ടുണ്ട്. കമല്‍ഹാസനും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ പ്രതീക്ഷിക്കുന്നതും ഒരു ബോക്‌സ് ഓഫീസ് വിജയം തന്നെയാണ്. 

റീമേക്ക്

ഒടുവില്‍ ഇരുവരും ഒന്നിച്ച ഉന്നൈപ്പോല്‍ ഒരുവന്‍ ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. അതുപോലെ പുതിയതായി പ്രഖ്യാപിക്കുന്ന ചിത്രവും ഒരു ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ ഒഎംജി ഓ മൈ ഗോഡ് എന്ന ചിത്രമാണ് കമല്‍ഹാസന് തെലുങ്കിലും തമിഴിലുമായി ഒരുക്കുന്നത്.

നിര്‍മാണവും കമല്‍

കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. ദൈവങ്ങളുടെ പ്രതിമ വില്‍ക്കുന്ന കച്ചവടക്കാരനായി കമല്‍ഹാസന്‍ വേഷമിടുമ്പോള്‍ ദൈവമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

സൂപ്പര്‍ ഹിറ്റായി മാറിയ ഓ മൈ ഗോഡ്

ഉമേഷ് ശുക്ല സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ഓ മൈ ഗോഡ് പ്രമേയത്തിന്റെ പ്രത്യേകതകൊണ്ട് ശ്രദ്ധ നേടിയ ചിത്രമായിരുന്നു. 180 കോടിയായിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയത്. മോഹന്‍ലാലും കമല്‍ഹാസനും ഒന്നിക്കുമ്പോള്‍ ചിത്രം മറ്റൊരു തലത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിരീശ്വരവാദിയായ കാഞ്ചിഭായ്

മുംബൈയിലെ ചോര്‍ ബസാറില്‍ ദൈവങ്ങളുടെ പ്രതിമയും മറ്റും കച്ചവടം ചെയ്യുന്ന ആളാണ് നിരീശ്വരവാദിയായ കാഞ്ചിഭായ്. നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ കാഞ്ചിഭായിയുടെ കട മാത്രം നശിക്കുന്നു. ദൈവത്തെ കളിയാക്കിയതിനുള്ള ശിക്ഷയാണിതെന്നാണ് എല്ലാവരും അദ്ദേഹത്തോട് പറയുന്നത്.

രക്ഷനായ കൃഷ്ണന്‍

കട തകര്‍ന്നതില്‍ നഷ്ടപരിഹാരത്തിനായി കാഞ്ചിഭായി പല വാതിലുകളും മുട്ടുന്നുണ്ടെങ്കിലും ഒന്നിലും അദ്ദേഹത്തിന് സഹായം ലഭിക്കുന്നില്ല. ദൈവത്തിന്റെ പ്രവര്‍ത്തികാരണം ഉണ്ടായ നാശത്തിന് നഷ്ട പരിഹാരം ലഭിക്കില്ലെന്നാണ് മറുപടി ലഭിക്കുന്നത്. കോടതിയും അദ്ദേഹത്തെ കൈവിടുമ്പോഴാണ് കൃഷ്ണ വസുദേവ് യാദവ് അദ്ദേഹത്തിന്റെ രക്ഷകനായി എത്തുന്നത്. കൃഷ്ണ വസുദേവ് ഭഗവാന്‍ കൃഷ്ണനാണെന്ന് മനസിലാക്കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

രചനയും കമല്‍ തന്നെ

സംവിധാനവും നിര്‍മാണവും മാത്രമല്ല ചിത്രം തമിഴിലേക്ക് മാറ്റി എഴുതുന്നതും കമല്‍ തന്നെയാണ്. തമിഴ്, തെലുങ്ക് ഫീമേക്കില്‍ കഥാപത്രങ്ങളുടെ പേരും പശ്ചാത്തലവും മാറും. വിശ്വരൂപമായിരുന്നു കമല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിശ്വരൂപം 2 ആണ് റിലീസിന് തയാറെടുക്കുന്ന പുതിയ കമല്‍ ചിത്രം.

English summary
Kamal Haasan and Mohanlal team up again after Unnaipol Oruvan. The movie will be the remake of bollywood movie OMG Oh My God. It will be telugu, tamil bilingual movie penned and directed by Kamal Haasan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X