കമല്‍ ഹാസനും ശ്രുതി ഹാസനും തുറന്ന യുദ്ധത്തിന്, സിനിമ ലോകം ഉറ്റുനോക്കുന്നു
അഭിനയ ജീവിതത്തില്‍ ആദ്യമായി കമല്‍ഹാസനും മകള്‍ ശ്രുതി ഹാസനും നേര്‍ക്ക് നേര്‍. ഇരുവരും തമ്മില്‍ ഒരു ചെറിയ സിനിമ പോരാട്ടത്തിന് വേദിയൊരുങ്ങികയാണ്. കമല്‍ നായകനാവുന്ന തമിഴ് ചിത്രം ഉത്തമ വില്ലനും ശ്രുതി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ഗബ്ബാര്‍ ഈ ബാക്ക് ഉം റിലീസ് ചെയ്യുന്നത് ഒരേ ദിവസം. മെയ് ഒന്നിന്.
രണ്ട് ഭാഷയില്‍ ഉള്ള ചിത്രങ്ങളാണെങ്കിലും അഭിനയം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ശ്രുതിയുടെ ചിത്രം കമലിന്റെ ചിത്രത്തിനൊപ്പം റിലീസ് ചെയ്യുന്നത്. അതിനാല്‍ തന്നെ ശ്രുതി അല്‍പ്പെ ടെന്‍ഷനിലാണെന്നാണ് കുടുംബ സുഹൃത്തുക്കള്‍ പറയുന്നത്.

അക്ഷയ് കുമാര്‍ നായകനാവുന്ന ഹിന്ദി ചിത്രമാണ് ഗബ്ബാര്‍ ഈസ് ബാക്ക്. തമിഴ് ബ്‌ളോക്ക് ബസ്റ്റര്‍ രാമണ്ണയുടെ ഹിന്ദി റീമേക്കാണ് ഗബ്ബാര്‍ ഈസ് ബാക്ക്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കമല്‍ ചിത്രം ഉത്തമ വില്ലന്‍ റിലീസിനൊരുങ്ങുന്നത്. കമലിന്റെ അടുത്ത സുഹൃത്തും നടനുമായ രമേഷ് അരവിന്ദാണ് ചിത്രമൊരുക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു നാടക കലാകാരന്റേയും പുതിയകാലത്തെ സൂപ്പര്‍ സ്റ്റാറിന്റേയും കഥയാണ് ചിത്രം പറയുന്നത് .


Click it and Unblock the Notifications











