»   » ആമിറിനെ കുത്തി കമല്‍ഹാസന്‍!!! സാമൂഹിക പ്രതിബന്ധത ഷോ നടത്തി തെളിക്കേണ്ട!!!

ആമിറിനെ കുത്തി കമല്‍ഹാസന്‍!!! സാമൂഹിക പ്രതിബന്ധത ഷോ നടത്തി തെളിക്കേണ്ട!!!

Posted By: Karthi
Subscribe to Filmibeat Malayalam

താരങ്ങളുടെ സാമൂഹിക പ്രതിബന്ധത എന്ന പ്രേക്ഷകര്‍ക്കിടയിലും മാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ബിഗ് ബോസ് ഷോയുമായി കമല്‍ഹാസന്‍ എത്തുന്നതോടെ വീണ്ടും ഇതേ സാമൂഹിക പ്രതിബന്ധത സംസാര വിഷയമാകുകയാണ്. 

ജീത്തു ജോസഫിനെ തേടി ഷാരുഖ് ഖാന്റെ സംവിധായകന്‍!!! ഇനി ബോളിവുഡിലേക്ക്???

Kamal Haasan and Aamir Khan

കല്‍ഹാസനേപ്പോലുള്ള താരങ്ങള്‍ ബിഗ് ബോസ് അവതാരകരായി എത്തുന്നത് സമൂഹത്തിന് മോശം സന്ദേശം നല്‍കുമെന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആമിര്‍ ഖാനെ വിമര്‍ശിച്ചുകൊണ്ടാണ് ഈ വിഷയത്തല്‍ കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. 

താരപുത്രന്മാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല, ആദ്യ ചിത്രത്തിന് പ്രണവ് വാങ്ങുന്ന പ്രതിഫലം!!!

Kamal Haasan and Aamir Khan

തന്റെ പ്രതിബന്ധത തെളിയിക്കാന്‍ ആമിര്‍ഖാന്റെ 'സത്യമേവ ജയതേ' പോലുള്ള പരിപാടി ചെയ്യേണ്ട കാര്യമില്ലെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. സത്യമേവ ജയതേ എന്ന പരിപാടി അവതരിപ്പിക്കുന്നതിനേക്കാള്‍ സാമൂഹ്യ പ്രതിബന്ധത എനിക്കുണ്ട്. എനിക്ക് ഞാനായാല്‍ മതി. അല്ലാതെ ആര്‍ക്കു മുമ്പിലും ഒന്നും തെളിയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ബോസിന്റെ തമിഴ് പതിപ്പ് ട്രെയിലര്‍ പുറത്തിറക്കുറങ്ങുന്ന ചടങ്ങിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

ഐസിസിനെ തുടച്ചുനീക്കി ഇറാഖ് സേന; ഭീകര പ്രസ്ഥാനം അസ്തമിച്ചു, അവസാന നീക്കം ഇങ്ങനെ

Kamal Haasan and Aamir Khan

യുഎസ്ടിവി സീരീസ് ബിഗ് ബ്രദറിന്റെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. ഒരു വീടിനുള്ളില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തില്‍ മത്സരാര്‍ത്ഥികള്‍ ജീവിക്കുന്ന റിയാലിറ്റിഷോയാണിത്. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികളെയാണ് സാധാരണ മത്സരാര്‍ത്ഥികളാകുന്നത്. മലയാളി ഹൗസ് എന്ന പേരില്‍ സൂര്യ ടീവിയില്‍ ഇതേ ആശയത്തില്‍ റിയാലിറ്റി ഷോ സംഘടിപ്പിച്ചിരുന്നു. 

English summary
Kamal Haasan took a potshot at Aamir Khan as he was launching the trailer of Tamil Bigg Boss, which marks his television debut.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam