കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍

By Lakshmi

ഉലകനായകന്‍ കമല്‍ ഹസ്സന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉത്തമവില്ലന്‍. ഇതിനകം തന്നെ അനേകം വാര്‍ത്തകള്‍ ചിത്രത്തെക്കുറിച്ച് വന്നുകഴിഞ്ഞു, ഒപ്പം പോസ്റ്റര്‍ സംബന്ധിച്ച് വിവാദവും വന്നു. പതിവുപോലെ വാര്‍ത്തയും വിവാദവും സൃഷ്ടിക്കുന്നൊരു കമല്‍ ചിത്രമെന്ന പരിവേഷം ഉത്തമവില്ലന് കിട്ടിക്കഴിഞ്ഞു.

ഉത്തമവില്ലന്‍ പ്രഖ്യാപിച്ച് കഴിഞ്ഞതിന് പിന്നാലെ ഏറ്റവും കൂടുതല്‍ അഭ്യൂഹങ്ങള്‍ വന്നത് ചിത്രത്തിലെ നായികമാരുടെ കാര്യത്തിലായിരുന്നു. സകല യുവനായികമാരുടെയും പേരുകള്‍ ഇക്കൂട്ടത്തില്‍ വന്നുപോയി. ഇപ്പോഴിതാ ചിത്രത്തിലെ നായികമാരെ തീരുമാനിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്.

കമല്‍ വീണ്ടും ഇരട്ടവേഷത്തില്‍

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍

പല ചിത്രങ്ങളിലും രണ്ടും മൂന്നും പത്തും വേഷങ്ങളിലും ഗെറ്റപ്പുകളിലുമെല്ലാം എത്തിയിട്ടുള്ള കമല്‍ ഹസ്സന്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് ഉത്തമവില്ലന്‍.

ഉത്തമന്‍, മനോരഞ്ജന്‍

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍

ചിത്രത്തിലെ കമല്‍ ചെയ്യുന്നത് ഉത്തമന്‍, മനോരഞ്ജന്‍ എന്നീ കഥാപാത്രങ്ങളാണ്. ഉത്തമന്‍ എന്നുപേരുള്ള എട്ടാം നൂറ്റാണ്ടിലെ നാടകക്കാരനായും മനോരഞ്ജന്‍ എന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സിനിമാതാരമായുമാണ് ചിത്രത്തില്‍ കമല്‍ എത്തുന്നത്.

 നായികമാര്‍

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍

ആന്‍ഡ്രിയ ജെര്‍മിയ, പാര്‍വ്വതി മേനോന്‍, പൂജാ കുമാര്‍ എന്നിവര്‍ക്കൊപ്പം മലയാളികളുടെ പ്രിയതാരം ഉര്‍വശിയും ഉത്തമവില്ലനില്‍ കമലിന്റെ നായികയായി എത്തുന്നുണ്ട്.

മനോരഞ്ജന്റെ ഭാര്യയായി ഉര്‍വശി

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിയ്ക്കുന്ന സിനിമാതാരമായ മനോരഞ്ജന്‍രെ ഭാര്യാവേഷത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്.

മനോരഞ്ജന്റെ കാമുകിയായി ആന്‍ഡ്രിയ

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍

മനോരഞ്ജന്‍ എന്ന നടന്റെ കാമുകിയായിട്ടാണ് ആന്‍ഡ്രിയ ജെര്‍മിയ അഭിനയിക്കുന്നത്. കമലിന്റെ വിശ്വരൂപം എന്ന ചിത്രത്തിന്റെ രണ്ടുഭാഗങ്ങളിലും അഭിനയിച്ചിട്ടുള്ള താരമാണ് ആന്‍ഡ്രിയ.

ഉത്തമന്റെ നായികയായി പൂജ കുമാര്‍

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍

വിശ്വരൂപത്തില്‍ കമലിന്റെ ഭാര്യയായി അഭിനയിച്ചിട്ടുള്ള പൂജ കുമാര്‍ കമല്‍ അവതരിപ്പിക്കുന്ന ഉത്തമന്‍ എന്ന കഥാപാത്രത്തിന്റെ നായികാവേഷത്തിലാണ് എത്തുന്നത്.

രമേഷ് അരവിന്ദിന്റെ ഉത്തമവില്ലന്‍

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍

കമലിന്റെ അടുത്ത സുഹൃത്തുകൂടിയായ സംവിധായകന്‍ രമേഷ് അരവിന്ദാണ് ഉത്തമവില്ലന്‍ സംവിധാനം ചെയ്യുന്നത്.

അഭിനേതാവായി കെ ബാലചന്ദര്‍

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍

അഭിനയജീവിതത്തില്‍ കമല്‍ ഹസ്സന്റെ ഗുരുസ്ഥാനീയനായ പ്രശസ്ത സംവിധായകന്‍ കെ ബാലചന്ദര്‍ ഈ ചിത്രത്തില്‍ അഭിനേതാവായി എത്തുന്നുണ്ട്. കമലിന്റെ ഉപദേശകന്റെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്.

കമലിനൊപ്പം ജയറാമും

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍

ഏറെക്കാലത്തിന് ശേഷം കമല്‍ ഹസ്സനും ജയറാമും ഒന്നിയ്ക്കുന്ന ചിത്രമാണ് ഉത്തമവില്ലന്‍. ജേക്കബ് സക്കറിയ എന്നകഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.

ജയറാമിന്റെ മകളായി പാര്‍വ്വതി മേനോന്‍

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍


ജയറാം ചെയ്യുന്ന ജേക്കബ് സക്കറിയ എന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് പാര്‍വ്വതി മേനോന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍


നടിയും കമല്‍ ഹസ്സന്റെ ഇപ്പോഴത്തെ ജീവിതപങ്കാളിയുമായ ഗൗതമിയാണ് ഉത്തമവില്ലന് വേണ്ടി വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്നത്.

നിര്‍മ്മാണം

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍

രാജ്കമല്‍ ഇന്റര്‍നാഷണല്‍, തിരുപ്പതി ബ്രദേഴ്‌സ് എന്നിവയുടെ ബാനറില്‍ കമലും ലുങ്കിസ്വാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ക്രിസ്മസ് റിലീസ്

കമലിന്റെ ഇരട്ടവേഷവുമായി ഉത്തമ വില്ലന്‍

ക്രിസ്മസ് റിലീസായി ഡിസംബര്‍ 25ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത് എം ഗിബ്രാനാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X