കമല്‍ ഹസന്റെ പേര് ശിവകാര്‍ത്തികേയന് നല്‍കി
കമല്‍ ഹസന്റെ പേര് ശിവകാര്‍ത്തികേയന് നല്‍കി എന്നുകേട്ട് ആരും തെറ്റിദ്ധരിക്കരുത്. പറഞ്ഞത് ഉലകനായകന്‍ എന്ന പേരിന്റെ കാര്യമല്ല. അതങ്ങനെ എളുപ്പം കൈമാറാന്‍ കഴിയുമോ. കമല്‍ നേരത്തെ അഭിനയിച്ച ഒരു സിനിമയുടെ പേര് നല്‍കിയ കാര്യമാണ്.
'എതിര്‍ നീച്ചല്‍' എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ശിവകാര്‍ത്തകേയനെ നായകനാക്കി ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്, കമല്‍ നായകനായ 'കാക്കി സട്ടൈ' എന്ന ചിത്രത്തിന്റെ പേര് നല്‍കിയതിന് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഒടുവില്‍ പേര് 'താന' എന്നാക്കിമാറ്റി.

പിന്നീട് കമല്‍, ചിത്രത്തിന് ഇതേ പേര് തന്നെ നല്‍കാന്‍ സമ്മതിക്കുകയായിരുന്നത്രെ. ശിവകാര്‍ത്തികേയന്റെ ട്വീറ്റില്‍ നിന്നാണ് കാര്യം വ്യക്തമായത്. ഞങ്ങളുടെ അടുത്ത ചിത്രത്തിന്റെ പേര് 'കാക്കി സട്ടൈ' എന്ന് തന്നെ. കമല്‍ സാറിനും സത്യ മൂവീസിനും നന്ദി എന്നാണ് ശിവകാര്‍ത്തികേയന്റെ ട്വീറ്റ്.
1985 ലാണ് രാജശേഖര്‍ കമലിനെ നായകനാക്കി കാക്കി സട്ടൈ എന്ന ചിത്രം സംവിധാനം ചെയ്തത്. സത്യാ മൂവിസിന്റെയായിരുന്നു തിരക്കഥ. എന്ത് തന്നെയായാലും കാക്കി സട്ടൈ 2014 ന്റെ ഫസ്റ്റ് ലുക്കും ഓഡിയോ ലോഞ്ചും നവംബറിലുണ്ടാകും.
ധനുഷാണ് ചിത്രം നിര്‍മിയ്ക്കുന്നത്. 'വരുത്തപ്പടാത്ത വാലിഭര്‍ സംഘ'ത്തിന് ശേഷം ശിവകാര്‍ത്തികേയനും ശ്രീ ദിവ്യയും വീണ്ടും ഈ ചിത്രത്തിന് വേണ്ടി ജോഡി ചേരുന്നു എന്നതും പ്രത്യേകതയാണ്. ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും കാക്കി സട്ടൈ.


Click it and Unblock the Notifications











