Kamal Haasan: നോളൻ പാപനാശം കണ്ടു, അപ്പോൾ ലാലേട്ടന്റെ ദൃശ്യമോ!! കമലിന് സോഷ്യൽ മീഡിയയിൽ പൊങ്കാല
പാപനാശം കണ്ട നോളൻ എന്തുകൊണ്ട് ദൃശ്യം കണ്ടില്ല എന്ന് ചേദിച്ചു മോഹൻലാൽ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
വിഖ്യാത ചലച്ചിത്ര സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഇന്ത്യൻ സന്ദർശനം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹവും ഭാര്യയും ഇന്ത്യയിലെത്തിയത്. നോളനുമായുളള കൂടിക്കാഴ്ചയുടെ വിശേഷം പങ്കുവെച്ച് കമൽഹാസൻ രംഗത്തെത്തിയിട്ടുണ്ട്. തന്റെ ചിത്രമായ പാപനാശം കണ്ടിട്ടുണ്ടെന്ന് പറഞ്ഞത് തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയെന്നും കമൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ഫേസ്ബുക്ക് പോസ്റ്റ് പുലിവാലായിരിക്കുകയാണ്.

മോഹൻലാലിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പാണ് പാപനാശം. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് കമൽഹാസനായിരുന്നു. പാപനാശം കണ്ട നോളൻ എന്തുകൊണ്ട് ദൃശ്യം കണ്ടില്ല എന്ന് ചേദിച്ചു മോഹൻലാൽ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. കമലിന്റെ ട്വീറ്റു താഴെ നോളനേയും ട്രോളിയുള്ള കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
നോളനുമായിട്ടുളള കൂടിക്കാഴ്ചയ്ക്ക് ശേഷം കമൽ ഇങ്ങനെ ഫേസ്ബുക്കിൽ കുറിച്ചു. ഞാൻ ക്രിസ്റ്റർ നോളനെ കണ്ടു. ഡൺകിർക്ക് തിയേറ്ററിൽ നേരിട്ട് പോയി കാണാൻ സാധിച്ചില്ല. അതിനു പകരം താൻ കണ്ടത് ചിത്രത്തിന്റെ ഡിജിറ്റൽ പതിപ്പാണ്. അതിനു ക്ഷമിക്കണമെന്നും താരം കമൽ ഫേസ്ബുക്കിൽ കുറിച്ചു. അതിനു പകരമായി ഹേ റാം എന്ന ചിത്രത്തിന്റെ ഡിജിറ്റൽ ഫോർമാറ്റ് അദ്ദേഹത്തിന് നൽകി. തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് പാപനാശം കണ്ടിട്ടുണ്ടെന്ന് പറഞ്ഞതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്


Click it and Unblock the Notifications











