»   » കമലിന്റെ പുതിയ ചിത്രം മൂ...

കമലിന്റെ പുതിയ ചിത്രം മൂ...

Posted By:
Subscribe to Filmibeat Malayalam

വിശ്വരൂപത്തിന്റെ സൃഷ്ടിയിലൂടെ കമല്‍ഹസാന്‍ പൊട്ടിപ്പൊളിഞ്ഞുവെന്നും ഇനി പടമൊന്നും എടുക്കില്ലെന്നും ആരെങ്കിലും കരുതുന്നുണ്ടോ? അങ്ങനെയൊരു സംശയം വേണ്ടെന്നാണ് ഉലകനായകന്‍ വ്യക്തമാക്കുന്നത്.

വിശ്വരൂപത്തിന്റെ രണ്ടാംഭാഗമൊരുക്കുന്നതിന് മുമ്പ് താന്‍ മറ്റൊരു ചിത്രമൊരുക്കുമെന്ന് കമല്‍ സൂചന നല്‍കിക്കഴിഞ്ഞു. 'മൂ' എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നും കമല്‍ പറയുന്നു.

Kamal Hassan

തമിഴില്‍ മൂന്ന് എന്നര്‍ത്ഥം വരുന്ന 'മൂ' എന്ന പേര് താന്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ വെളിപ്പെടുത്തിയത്. പേര് സൂചിപ്പിയ്ക്കുമ്പോലെ മൂന്ന് പേരുടെ ജീവിതമായിരിക്കും സിനിമയുടെ പ്രമേയം.

'മൂ'വില്‍ കമല്‍ മൂന്ന് വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിന് പുറമെ ഇംഗ്ലീഷിലും ചിത്രം നിര്‍മിയ്ക്കുന്നുണ്ട്. ഒരു ഹോളിവുഡ് ചിത്രം ചെയ്യണമെന്ന കമലിന്റെ ആഗ്രഹം 'മൂ'വില്‍ കൂടി സഫലമാകുമേ്രത. 'മൂ'വിന്റെ അണിയറയില്‍ ലോര്‍ഡ് ഓഫ ദ റിങ്‌സിന്റെ നിര്‍മാതാവായ ബാരി ഓസ്‌ബോണ്‍ കൂടി കൈകോര്‍ക്കുമെന്ന അഭ്യൂഹങ്ങളാണ് ഇതിന് ആധാരം. കമലുമായി ചേര്‍ന്ന് ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ബാരി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം 'മൂ'വിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും കമല്‍ നടത്തിയിട്ടില്ല. വിശ്വരൂപത്തിന്റെ രണ്ടാംഭാഗത്തിന്റെ ജോലികള്‍ പൂര്‍ത്തീകരിയ്ക്കുകയാണ് ഭാവി പദ്ധതിയെന്ന് കമലിനോട് അടുത്തകേന്ദ്രങ്ങള്‍ സൂചിപ്പിയ്ക്കുന്നു. രണ്ടാംഭാഗത്തിന്റെ ഒട്ടേറെ ഭാഗങ്ങള്‍ ഇതിനോടകം ചിത്രീകരിച്ചുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്.

English summary
Kamal Haasan has hinted at his next flick. The film will be titled Moo, and is said to be about three lives.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam