For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവില്‍ കമല്‍ ഹാസന്‍ ആ തീരുമാനമെടുത്തു! ഇനി സിനിമയില്‍ അഭിനയിക്കുന്നില്ല, അവസാന ചിത്രം ഇന്ത്യന്‍ 2!

  |
  അവസാന ചിത്രം ഇന്ത്യന്‍ 2 | filmibeat Malayalam

  ഇന്ത്യന്‍ സിനിമയില്‍ ബഹുമുഖ പ്രതിഭയായി അറിയപ്പെടുന്ന താരമാണ് കമല്‍ ഹാസന്‍. സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഉലകനായകന്‍ എന്ന പേര് ചാര്‍ത്തി കൊടുത്തു. അഭിനയത്തിന് പുറമേ നിര്‍മാതാവായും ഗായകനായും തിളങ്ങിയ കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലേക്കും ഇറങ്ങിയിരുന്നു. കമല്‍ ഹാസന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍.

  ഇന്നും സിനിമയില്‍ സജീവമായിരിക്കുന്ന കമല്‍ ഹാസന്റെ ഇന്ത്യന്‍ 2 റിലീസിനെത്തുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ്. താന്‍ സിനിമാ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞിരിക്കുന്നത്. അതിന്റെ കാരണവും താരം പറയുന്നുണ്ട്.

   കമല്‍ ഹാസന്‍ പറയുന്നതിങ്ങനെ

  കമല്‍ ഹാസന്‍ പറയുന്നതിങ്ങനെ

  ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 കഴിഞ്ഞാല്‍ താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമല്‍ ഹാസന്‍. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് കൊണ്ടാണ് താരം ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നത്. മക്കള്‍ നീതിമയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പൂര്‍ണമായും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് ഉലകനായകന്റെ തീരുമാനം. കൊച്ചി കിഴക്കമ്പലം പഞ്ചായത്ത് ഭവനരഹിതര്‍ക്കായി നിര്‍മ്മിച്ച വില്ലകള്‍ സമര്‍പ്പിക്കാനെത്തിയതായിരുന്നു താരം.

   ഇന്ത്യന്‍

  ഇന്ത്യന്‍

  1996 ല്‍ എസ് ശങ്കര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു ഇന്ത്യന്‍. കമല്‍ ഹാസന്‍ നായകനായി അഭിനയിച്ച സിനിമയില്‍ മനീഷ കൊയ്‌രാളയായിരുന്നു നായിക. എംഎം രത്‌നമായിരുന്നു സിനിമ നിര്‍മ്മിച്ചത്. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ സിനിമയ്ക്ക് എആര്‍ റഹ്മാനായിരുന്നു സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ഒരു മുന്‍ സ്വാതന്ത്ര്യ സമരസേനാനി അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. അഴിമതിക്കാരെ ശിക്ഷിച്ച് നീതി നടപ്പാക്കുന്ന അദ്ദേഹത്തിന് തന്റെ മകനെയും ശിക്ഷിക്കേണ്ടി വരുന്നു. മര്‍മ്മകല എന്ന പഴയകാല ആയോധന വിദ്യ അഭ്യസിച്ചിട്ടുള്ള കഥാനായകന്‍ അതേ വിദ്യ ഉപയോഗിച്ച് ശത്രുക്കളെ നേരിടുന്നതാണ് സിനിമയിലെ പ്രധാന ആകര്‍ഷണം.

  ഇന്ത്യന്‍ 2 വരുന്നു

  ഇന്ത്യന്‍ 2 വരുന്നു

  തമിഴ്‌നാട്ടിലടക്കം ബ്ലോക്ബസ്റ്റര്‍ മൂവിയായ ഇന്ത്യന് രണ്ടാം ഭാഗം കൂടി വരികയാണ്. എസ് ശങ്കര്‍ തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കാന്‍ പോവുകയാണ്. കാജല്‍ അഗര്‍വാളാണ് നായിക. ദുല്‍ഖര്‍ സല്‍മാനും ചിമ്പുവും ഇന്ത്യന്‍ സിനിമയില്‍ കമല്‍ ഹാസനൊപ്പം ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന്റെ കാര്യം ഏറെ കുറെ ഉറപ്പിക്കാമെന്നാണ് കോളിവുഡിലെ സംസാരം.

   കമല്‍ ഹാസന്റെ സിനിമാ ജീവിതം

  കമല്‍ ഹാസന്റെ സിനിമാ ജീവിതം

  1960 ല്‍ ആറാം വയസിലാണ് കമല്‍ ഹാസന്‍ ബാലതാരമായി ആദ്യം സിനിമയിലേക്ക് എത്തിയത്. ജെമിനി ഗണേശനും സാവിത്രിയ്ക്കുമൊപ്പമായിരുന്നു കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ താരം അഭിനയിച്ചത്. ബാലതാരമായിട്ടുള്ള അരങ്ങേറ്റ ചിത്രത്തില്‍ തന്നെ മികച്ച ബാലനടനുള്ള ദേശീയ പുരസ്‌കാരം കമല്‍ ഹാസന്‍ സ്വന്തമാക്കിയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാള സിനിമയില്‍ അടക്കം അഞ്ച് ചിത്രങ്ങൡ കമല്‍ ഹാസന്‍ അഭിനയിച്ചിരുന്നു.

  വീണ്ടും സഹനടനായി സിനിമയിലേക്ക്

  വീണ്ടും സഹനടനായി സിനിമയിലേക്ക്

  ഏഴ് വര്‍ഷം സിനിമയില്‍ നിന്നും മാറി നിന്നതിന് ശേഷം 1970 ല്‍ സഹനടന്മാരുടെ വേഷത്തില്‍ കമല്‍ ഹാസന്‍ സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. മലയാളത്തില്‍ കന്യാകുമാരി എന്ന ചിത്രത്തില്‍ കമല്‍ ഹാസന്‍ നായകനായിട്ടും അഭിനയിച്ചിരുന്നു. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളില്‍ സജീവമായി അഭിനയിച്ചതോടെ കമല്‍ ഹാസന്‍ ഇന്ത്യന്‍ താരമായി മാറിയ. സിനിമയില്‍ നിന്നും ഒട്ടനവധി പുരസ്‌കാരങ്ങള്‍ തേടി എത്തിയതോടെ അദ്ദേഹവുമൊരു സൂപ്പര്‍ സ്റ്റാറായി.

   50 വര്‍ഷം

  50 വര്‍ഷം

  1960 മുതല്‍ സിനിമാ ജീവിതം ആരംഭിച്ച കമല്‍ ഹാസന്‍ 2010 ല്‍ സിനിമയിലെ 50-ാം വാര്‍ഷികം ആഘോഷിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം 60-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് സിനിമ വേണ്ടെന്നുള്ള തീരുമാനത്തില്‍ ഉലകനായകന്‍ എത്തിയത്. ഈ തീരുമാനം സിനിമാപ്രേമികള്‍ക്ക് കനത്തൊരു ആഘാതമായിരിക്കുകയാണ്.

   മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ ഹാസനും

  മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ ഹാസനും

  മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഒട്ടനവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഫാന്‍സ് പേജുകളിലൂടെ ഒരു ചിത്രം വൈറലായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഉലകനായകന്‍ കമല്‍ ഹാസനുമുള്ള ചിത്രമായിരുന്നു അത്. ഏഷ്യാനെറ്റിന്റെ 25-ാമത് വാര്‍ഷികത്തിലാണ് മൂവരും ഒന്നിച്ചത്. ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യന്‍ സിനിമയിലെ അതുല്യ പ്രതിഭകളായണ് മൂവരും. മുന്‍പും പൊതു പരിപാടികളില്‍ മൂന്ന് പേരും ഒന്നിച്ചെത്തിയിട്ടുണ്ട്.

  English summary
  Kamal Haasan To Quit Films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X