കമലിനെ രജനിയുടെ വില്ലനാക്കാൻ ആഗ്രഹിച്ചിരുന്നു!! എന്നാൽ ഉലകനായകന് താൽപര്യം മറ്റൊന്ന്...

2.0 പ്രതിനായകനായി ഹോളിവുഡ് താരം അർണോഡിനെയാണ് ആദ്യം പരിഗണിച്ചത്.

എട്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യൻ സിനിമ ലോകത്തെ ഇളക്കി മറിച്ച ചിത്രമായ യന്തിരന്റെ രണ്ടാംഭാഗം 2.0 എത്തുന്നത്. രജനിയെ കേന്ദ്രകഥാപാത്രമാക്കി ശങ്കർ സംവിധാനം ചെയ്ത ചിത്രം ഇന്ന് (2018നവംബർ 29 ന്) തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ രജനിയെ പോലെ പ്രതിനായകനായി എത്തിയ അക്ഷയ് കുമാറുംമിന്നിച്ചിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അക്ഷയ് രുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 2.0 ലേത്.

രജനിയുടെ പ്രതിനായകൻ വേഷം അക്ഷയ് കുമാറിന്റെ കൈകളിൽ എത്തുന്നതിനും മുൻപ് പ്രമുഖരായ നിരവധി പേരുടെ കൈകളിൽ എത്തിയിരുന്നു. ഏറ്റവും ഒടുവിലാണ് രജനിയുടെ വില്ലനാകാൻ അക്ഷയ്ക്ക് നറുക്ക് വീണത്. അതേസമയം രജനിയുടെ വില്ലനാകാൻ ശങ്കർ കമൽഹാസനെ സമീപിച്ചിരുന്നുവത്രേ. സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 രജനിയുടെ വില്ലൻ കമൽഹാസാൻ

രജനിയുടെ വില്ലൻ കമൽഹാസാൻ

2.0 ൽ രജനിയുടെ വില്ലനായി കമൽ ഹാസനെ പരിഗണിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം ഇവർ രണ്ടും ഓരോ ഫ്രെയിമിൽ എത്താനുളള സാധ്യതയുണ്ടായിരുന്നു. ശങ്കർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനായി കമലിനെ സമീപിക്കുകയും ചെയ്തിരുന്നു.

 അർണോൾഡ് പോയതിനു ശേഷം

അർണോൾഡ് പോയതിനു ശേഷം

2.0 പ്രതിനായകനായി ഹോളിവുഡ് താരം അർണോഡിനെയാണ് ആദ്യം പരിഗണിച്ചത്. എന്നാൽ അദ്ദേഹം സിനിമയിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് കമലിലേയ്ക്ക് തിരിഞ്ഞതെന്നും ശങ്കർ പറയുന്നു. രജിനി സാറിനേയും കമൽ സാറിനേയും ഒരുമിച്ച് സ്ക്രീനിൽ കാണാനുളള ആഗ്രഹം കൊണ്ടാണ് സമീപിച്ചതെന്നും ശങ്കർ പറഞ്ഞു. തിരക്കഥയും അത്തരത്തിലുളളതായിരുന്നെന്നും സംവിധായകൻ പറഞ്ഞു.

കമലിനു താൽപര്യം ഇന്ത്യൻ 2

കമലിനു താൽപര്യം ഇന്ത്യൻ 2

അതേസമയം കമൽ -ശങ്കർ കൂട്ട്കെട്ടിൽ ഒരുങ്ങുന് ചിത്രമാണ് ഇന്ത്യൻ 2. ഇതിന്റെ ഷൂട്ട് അടുത്ത മാസം (ഡിസംബർ) അരംഭിക്കും. കമലന് താൽപര്യം ഇന്ത്യൻ 2 വാണ്. വളരെ കാലമായി ഞങ്ങൾ ഈ ചിത്രവുമായി ബന്ധപ്പെട്ട ചര്ഡച്ചകളിലായിരുന്നു. ചിത്രത്തചിന്റെ തിരകഥയടക്കമുളള കാര്യ‌ങ്ങൾ പൂർത്തിയായി കഴിഞ്ഞുവെന്നും ശങ്കർ പറഞ്ഞു.

ജനങ്ങളെ ആകർഷിക്കും

ജനങ്ങളെ ആകർഷിക്കും

കമലിന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കും മുൻപ് തന്നെ ഈ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം നടന്നാലും ഇല്ലെങ്കിലും ഇന്ത്യൻ 2 പ്രേക്ഷകരെ ആകർഷിക്കും എന്നുളളത് നിസംശയം പറയാമെന്നും ശങ്കർ പറഞ്ഞു.

 രജനിയുടെ ഹീറോ

രജനിയുടെ ഹീറോ

ഇന്ത്യയ്ക്കകത്തും പുറത്തും ഒരു പോലെ ആരാധകരുളള താരമാണ് രജനികാന്ത്. എന്നാൽ രജനിയുടെ സൂപ്പർസ്റ്റാർ കമൽ ആണ്. രജനി തന്നെയാണ് ഇക്കാര്യ പറഞ്ഞത്. സീ ടീവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. താൻ സിനിമയിൽ വരുന്ന സമയം കമൽ ആയിരുന്നു സൂപ്പർസ്റ്റാർ,. തമിഴിൽ മാത്രമല്ല മലയാളത്തിലും തെന്നിന്ത്യയിലും അദ്ദേഹത്തിന് ആരാധകരുണ്ടായിരുന്നു. കമലിനെ അത്ഭുത്തോടെ യാണ് ഞാൻ നോക്കിയിരുന്നത്. കൂടാതെ അദ്ദേഹത്തിനോടൊപ്പം ഇരിക്കുന്ന ഓരോ നിമിഷവും താൻ ഒരു അഹങ്കാരമായി കൊണ്ടു നടക്കുകയായിരുന്നെന്നും രജനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X