ആ മുഖം എന്റേത് തന്നെയാണ്: കമല്‍ ഹസന്‍
ഒരു ചിത്രം പ്രഖ്യാപിക്കുന്നതു മുതല്‍ ചര്‍ച്ചയാകുന്നത് ആ ചിത്രം ചില വിവാദങ്ങളില്‍പ്പെടുമ്പോഴാണ്. അത്തരത്തില്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന ചിത്രമാണ് കമല്‍ ഹസന്റെ ഉത്തമ വില്ലന്‍. ഉത്തമ വില്ലനിലെ കമലിന്റെ പോസ്റ്റര്‍ കോപ്പിയടിയാണെന്നാണ് വിവാദത്തിന് തിരികൊളുത്തിയത്. ഫ്രഞ്ച് ഫോട്ടോ ഗ്രാഫറായ എറിക് ലാഫോര്‍ഡ് എടുത്ത ഒരു ചിത്രവുമായി ഇതിന് സാമ്യമുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. കേരളത്തിന്റെ തെയ്യം കലാരൂപവുമായി ബന്ധപ്പെട്ടാണത്തെ എറിക് ഈ ചിത്രം എടുത്തിരുന്നത്.
എന്നാല്‍ ഇതിനുള്ള വിശദീകരണവുമായി കമല്‍ ഹസന്‍ തന്നെ രംഗത്ത് രംഗത്ത് വന്നിരിക്കുകയാണ്. താന്‍ കോപ്പിയടിക്കാരനല്ല. തെയ്യം എന്ന കലാരൂപം ആയിരം വര്‍ഷം പഴക്കമുള്ള കലയാണ്. പോസ്റ്ററില്‍ കാണുന്ന മുഖം എന്റെ തന്നെയാണ്. തെയ്യം തലമുറയിലെ മൂന്നാം തലമുറയിലുള്ള ആള്‍ക്കാര്‍ നാലുമണിക്കൂര്‍ നേരം എടുത്താണ് ആ മേക്കപ്പ് പൂര്‍ത്തിയാക്കിയത്. ഇരുപതാം തലമുറയില്‍ പെട്ടവരാണ് തന്റെ കൂടെയുണ്ടായിരുന്നതെന്നും തെയ്യുവുമായി നേരീയ സാമ്യം വരുന്നത് സ്വാഭാവികം മാത്രമാണ്- കമല്‍ പറഞ്ഞു.

കമല്‍ ഹസന്റെ ഉറ്റ സുഹൃത്തും നടനുമായ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമിലനൊപ്പം മലയാളികളുടെ ജനപ്രിയ നടന്‍ ജയറാമും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. പാര്‍വതിയാണ് ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യം. മന്മഥന്‍ അന്‍പിനു ശേഷം കമല്‍ ഹസന്റേതായി ഇറങ്ങുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കും ഉത്തമ വില്ലന്‍. കമലിന്റെ വിശ്വരൂപത്തിലെ നായികമാരായ ആന്‍ഡ്രിയ ജെര്‍മിയയും പൂജയും തന്നെയാണ് ഉത്തമവില്ലനിലും നായികമാരായി എത്തുന്നത്.
പ്രമുഖ സംവിധായകനായ ലിങ്കുസ്വാമിയും കമലഹാസന്റെ രാജ്കമല്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന ടീസറിന്റെ പാശ്ചാത്തല സംഗീതം ആലപിച്ചിരിക്കുന്നത് കമലഹാസന്റെ ശബ്ദത്തില്‍ തന്നെയായിരുന്നു.


Click it and Unblock the Notifications