ഉലകനായകന്റെ പിറന്നാള്‍ ആഘോഷിച്ച് ശ്രുതിയും അക്ഷരയും! ഒത്തുച്ചേര്‍ന്ന് കമല്‍ഹാസന്‍ കുടുംബം
ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭകളില്‍ ഒരാളണ് ഉലകനായകന്‍ കമല്‍ഹാസന്‍. വര്‍ഷങ്ങള്‍ നീണ്ട അഭിനയജീവിതത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം ചെയ്തത്. ഇന്ത്യയിലെ മുന്‍നിര ഇന്‍ഡസ്ട്രികളിലെല്ലാം സിനിമകള്‍ ചെയ്ത നടന്റെ അഭിനയം പ്രേക്ഷകരെ ഒന്നടങ്കം അതിശയിപ്പിച്ചിരുന്നു. അഞ്ച് പതിറ്റാണ്ട് പിന്നിട്ട കരിയറില്‍ കമല്‍ഹാസന്‍ നമ്മളെ വിസ്മയിപ്പിച്ച കഥാപാത്രങ്ങള്‍ നിരവധിയാണ്.
അഭിനേതാവെന്നതിപുലരി തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, കൊറിയോഗ്രാഫര്‍ തുടങ്ങിയ മേഖലകളിലും തിളങ്ങിയിരുന്നു അദ്ദേഹം. തമിഴിന് പുറമെ മലയാളം,ഹിന്ദി, തെലുങ്ക്,കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലും നടന്‍ സിനിമകള്‍ ചെയ്തു. കമല്‍ഹാസന്റെ പുതിയ സിനിമകള്‍ക്കായെല്ലാം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സിനിമാത്തിരക്കുകള്‍ക്കിടെ ഉലകനായകന്റെ മറ്റൊരു പിറന്നാള്‍ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്.

ഇത്തവണ കുടുംബത്തിനൊപ്പമാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചത്. തന്റെ 65ാം പിറന്നാള്‍ ദിനത്തില്‍ കുടുംബത്തിനൊപ്പമുളള കമല്‍ഹാസന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. സഹോദരന്‍ ചാരുഹാസന്‍, മകള്‍ സുഹാസിനി മണിരത്‌നം, കമല്‍ഹാസന്റെ മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിയവരും മറ്റും കുടുംബാംഗങ്ങളുമാണ് ചിത്രത്തിലുണ്ടായത്.

സോഷ്യല്‍ മീഡിയയില്‍ എല്ലാം കമലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുളള ഹാഷ്ടാഗുകളും തരംഗമായിക്കുകയാണ്. #HBDkamalhaasan എന്ന ഹാഷ്ടാഗിലാണ് താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് അധികപേരും ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്തവണ ഉലകനായകന്റെ പിറന്നാള്‍ മൂന്ന് ദിവസത്തെ വലിയ ആഘോഷങ്ങളോടെയാണ് നടത്തുന്നത്. ഈ ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ പിതാവിന്റെ ചരമവാര്‍ഷികം.

ഇതോടനുബന്ധിച്ച് പിതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കൂടി വേണ്ടിയാണ് കമല്‍ഹാസന്‍ കുടുംബം ജന്മാനാടായ രാമനാഥപുരം ജില്ലയിലെ പരമകുടിയില്‍ ഒത്തുച്ചേര്‍ന്നത്. അടുത്ത ദിവസം കമല്‍ഹാസന്റെ ഗുരുനാഥനും സംവിധായകനുമായ ബാലചന്ദറിന്റെ പ്രതിമയും നടന്‍ അനാച്ഛാദനം ചെയ്യുന്നുണ്ട്. രജനീകാന്തും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിയുന്നു.

അതേസമയം കമലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുളള മകള്‍ ശ്രുതി ഹാസന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ജന്മദിനാശംസകള്‍ ബാപ്പുജീ എന്ന് കുറിച്ചുകൊണ്ടായിരുന്നു കമലിന് ശ്രുതി ആശംസ നേര്‍ന്നത്. സിനിമയില്‍ 60 വര്‍ഷം തികച്ച അച്ഛന് ഈ ബെര്‍ത്ത്‌ഡെ എന്തുക്കൊണ്ടും സ്‌പെഷ്യലാണെന്നും ശ്രുതി ഇന്‍സ്റ്റഗാമില്‍ കുറിച്ചു. കമലിനും അക്ഷരയ്ക്കുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശ്രുതി ഹാസന്‍ എത്തിയിരുന്നത്.


Click it and Unblock the Notifications











