22 വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ഹാസന്റെ സേനാപതി തിരിച്ചെത്തുന്നു! വൈറലായി ഇന്ത്യന്‍ 2 ഫസ്റ്റ്‌ലുക്ക്
ഉലകനായകന്‍ കമല്‍ഹാസന്റെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേ ചിത്രമായിരുന്നു ഇന്ത്യന്‍. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. കമല്‍ഹാസന് മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഇന്ത്യന്‍.
ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ് ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു അവസാനിപ്പിച്ചിരുന്നത്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന വിവരം അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. ആദ്യ ഭാഗമൊരുക്കിയ ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ഇന്ത്യന്‍ 2വിന്റെതായി മികച്ചൊരു ഫസ്റ്റ്ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. 200കോടി ബഡ്ജറ്റുളള ഒരു സിനിമയായിരിക്കും ഇന്ത്യന്‍2 എന്നാണറിയുന്നത്. എആര്‍ റഹ്മാന്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും പാട്ടുകള്‍ ഒരുക്കുന്നത്. സാബു സിറിള്‍,പീറ്റര്‍ ഹെയ്ന്‍,രവിവര്‍മ്മന്‍ തുടങ്ങിയ ടെക്‌നീഷ്യന്‍മാരും ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. കമലിന്റെ ഇന്ത്യന്‍ 2വിനായി ആകാംക്ഷകളോടെയാണ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നാണറിയുന്നത്. നവംബറിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഹൈദരാബാദ് ആണ് ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകളിലൊന്ന്. തമിഴിനു പുറമെ ചിത്രം ഒരേസമയം തെലുങ്ക്.ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.


Click it and Unblock the Notifications











