ഇന്ത്യന്‍ 2വിലെ ഒരു ആക്ഷന്‍ രംഗത്തിനായി മാത്രം 40 കോടി! തിരിച്ചുവരവില്‍ മിന്നിക്കാന്‍ കമല്‍ഹാസന്‍
ഉലകനായകന്‍ കമല്‍ഹാസന്റെ ഇന്ത്യന്‍ 2 അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 23 വര്‍ഷത്തിന് ശേഷമാണ് സേനാപതിയായി വീണ്ടും നടന്‍ എത്തുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 200കോടി ബഡ്ജറ്റിലാണ് അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയുടെ ആദ്യ രണ്ട് ഷെഡ്യൂളുകള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. മധ്യ പ്രദേശിലെ ഭോപ്പാലില്‍ ആണ് സിനിമയുടെ പുതിയ ഷെഡ്യൂള്‍ ആരംഭിക്കുന്നത്.

ഇന്ത്യന്‍ 2വിന്റെ ഒരു ആക്ഷന്‍ രംഗത്തിനായി 40 കോടിയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2000ത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഈ സീനിന്റെ ഭാഗമാകുമെന്നാണ് അറിയുന്നത്. പ്രേക്ഷകര്‍ക്ക് മികച്ച രീതിയിലുളള ദൃശ്യാനുഭവം സമ്മാനിക്കാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന് വേണ്ടി സംഘടന രംഗമൊരുക്കുന്നത്.
കാജല്‍ അഗര്‍വാള്‍ നായികയാവുന്ന സിനിമയില്‍ നെടുമുടി വേണു, വിദ്യുത് ജമാല്‍, രകുല്‍ പ്രീത് സിങ്, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, ഐശ്വര്യ രാജേഷ്, വിവേക്, ആര്‍ജെ ബാലാജി, വെന്നില കിഷോര്‍, ബോബി സിംഹ, ഡല്‍ഹി ഗണേഷ്, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശങ്കര്‍ തിരക്കഥയെഴുതിയ സിനിമയ്ക്ക് സംഭാഷണമൊരുക്കിയത് ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന സിനിമയ്ക്ക് രത്നവേലു ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും ചെയ്യുന്നു.


Click it and Unblock the Notifications











