ഇന്ത്യന്‍ 2വില്‍ സേനാപതിയുടെ കൊച്ചുകനായി സിദ്ധാര്‍ത്ഥ്? ചിമ്പുവിന് പകരം നടനെത്തുമെന്ന് റിപ്പോര്‍ട്ട്

By Midhun Raj

ഉലകനായകന്‍ കമല്‍ഹാസന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇന്ത്യന്‍ 2. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുക്കുന്നതെന്ന്‌
നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരുന്നു. തെന്നിന്ത്യയിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യന്‍ 2വില്‍ കാജല്‍ അഗര്‍വാളാണ് കമല്‍ഹാസന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ കമല്‍ അവതരിപ്പിക്കുന്ന സേനാപതിയുടെ കൊച്ചുമകനായി ചിമ്പു എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

kamal haasan-sidharth,

എന്നാലിപ്പോള്‍ ചിമ്പുവിന് പകരം നടന്‍ സിദ്ധാര്‍ത്ഥ് ഈ റോളിലെത്തുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ 2വിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായുളള ചില പ്രശ്‌നങ്ങളാണ് ചിമ്പുവിനെ മാറ്റാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇന്ത്യന്‍ 2വിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

പൊങ്കല്‍ ആഘോഷസമയത്തായിരുന്നു ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സംവിധായകന്‍ ശങ്കര്‍ പുറത്തുവിട്ടിരുന്നത്. നെടുമുടി വേണുവും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശങ്കര്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് ജയമോഹന്‍ സംഭാഷങ്ങള്‍ എഴുതിയിരിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് പാട്ടുകള്‍ ഒരുക്കുന്നത്.രവി വര്‍മ്മന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ചെയ്യുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X