»   » ജിമിക്കി കമ്മല്‍ തരംഗം ഇനിയും അവസാനിച്ചിട്ടില്ല! ഇത്തവണ ഉലകനായകന്‍ കമല്‍ഹാസന്റെ സൂപ്പര്‍ ഡാന്‍സ്!

ജിമിക്കി കമ്മല്‍ തരംഗം ഇനിയും അവസാനിച്ചിട്ടില്ല! ഇത്തവണ ഉലകനായകന്‍ കമല്‍ഹാസന്റെ സൂപ്പര്‍ ഡാന്‍സ്!

Posted By: Teresa John
Subscribe to Filmibeat Malayalam

ജിമിക്കി കമ്മല്‍ ഡാന്‍സ് എന്ന് പറഞ്ഞാല്‍ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അത്രയധികം ഹിറ്റായി മാറിയ പാട്ട് പുറത്തിറങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇനിയും അതിന്റെ തരംഗം അവസാനിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ പലതരത്തിലും വ്യത്യസ്തവുമായ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറലായി മാറിയിരുന്നു.

മൈ സ്റ്റോറി വൈകുന്നതിന് കാരണം പൃഥ്വിരാജിന് ഡേറ്റ് ഇല്ലാത്തതാണോ? വലിയ പ്രതിസന്ധി അതല്ല, ഇതാണ്!!!

ഇപ്പോള്‍ ഉലകനായകന്‍ കമല്‍ഹാസനും ജിമിക്കി കമ്മല്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ്. ബിഗ് ബോസ് അവതരാകനായ കമല്‍ഹാസന്‍ പരിപാടിയ്ക്കിടെയാണ് മത്സാരത്ഥികള്‍ക്കൊപ്പം ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവട് വെച്ചത്. താരത്തിന്റെ ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

ഉലകനായകന്റെ ഡാന്‍സ്

ജിമിക്കി കമ്മലിന് പല വേര്‍ഷനുകളും കണ്ടിട്ടുണ്ടെങ്കിലും അത് വീണ്ടും ഹിറ്റായി കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് കമല്‍ഹാസന്‍ പാട്ടിനാപ്പം ചുവട് വെക്കുന്ന രംഗങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

ബിഗ് ബോസ് വേദി

ബിഗ് ബോസ് അവതാരകനായ കമല്‍ഹാസന്‍ പരിപാടിയുടെ വേദിയില്‍ നിന്നുമായിരുന്നു ഡാന്‍സ് കളിച്ചിരുന്നത്. താരത്തിനൊപ്പം ബിഗ് ബ ബോസ് മത്സരാര്‍ത്ഥികളും ഡാന്‍സില്‍ പങ്കെടുത്തിരുന്നു.

വെളിപാടിന്റെ പുസ്തകം

മോഹന്‍ലാലിന്റെ ഓണചിത്രം വെളിപാടിന്റെ പുസ്തകത്തിലെ പാട്ടാണ് എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന് തുടങ്ങുന്നത്. സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പാട്ട് ലോകത്തെ ഞെട്ടിച്ച് കൊണ്ട് റെക്കോര്‍ഡുകള്‍ മാറ്റി എഴുതിയിരിക്കുകയാണ്.

മൂന്ന് കോടി

മൂന്ന് കോടി ആറ് ലക്ഷം പേര്‍ ആളുകളാണ് ജിമിക്കി കമ്മല്‍ പാട്ട് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്. അതോടെ അതും വലിയൊരു റെക്കോര്‍ഡായി മാറിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ ഡാന്‍സ്

പലരും പരീക്ഷിച്ച് നോക്കിയത് യൂട്യൂബില്‍ ഹിറ്റായി മാറിയപ്പോള്‍ മോഹന്‍ലാലും വിട്ട് കൊടുത്തില്ല. കിടിലന്‍ ഡാന്‍സുമായി എത്തിയ ലാലേട്ടന്‍ ആരാധകരെ കൈയിലെടുത്തിരുന്നു.

പാട്ടിന്റെ ശില്‍പികള്‍

അനില്‍ പനച്ചൂരാന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയത്.

English summary
Kamal Haasan's 'Jimmikki Kammal' dance becomes viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam