»   » തൂങ്കാവനത്തില്‍ ഒരേയൊരു ഗാനം, അത് കമലഹാസന് അവകാശപ്പെട്ടത്

തൂങ്കാവനത്തില്‍ ഒരേയൊരു ഗാനം, അത് കമലഹാസന് അവകാശപ്പെട്ടത്

Posted By: AkhilaKS
Subscribe to Filmibeat Malayalam

രാജേഷ് സെല്‍വ സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രമായ തൂങ്കാവനം എന്ന ചിത്രത്തില്‍ ഒരേയൊരു ഗാനം മാത്രം. അത് പാടുന്നത് ചിത്രത്തിന്റെ നായകന്‍ കമലഹാസനാണ്. വൈര മുത്തുവിന്റെ വരികള്‍ക്ക് ഗിബ്രാനാണ് ഈ ഗാനത്തിന് ഈണം നല്‍കുന്നത്.

തെലുങ്കിലും തമിഴിലുമായാണ് തൂങ്കാവനം ചിത്രീകരിക്കുന്നത്. ഗാനത്തിന്റെ തമിഴ് വേര്‍ഷന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. തെലുങ്ക് റെക്കോര്‍ഡിങും അതികം താസിക്കാതെ തന്നെ പൂര്‍ത്തിയാക്കുമെന്ന് സംവിധായകന്‍ പറയുന്നു.

kamal-hassan

കമലാഹാസന്‍ നായകനായി എത്തുമ്പോള്‍ ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത് തൃഷയാണ്. കൂടാതെ പ്രകാശ് രാജ് സമ്പത്ത് രാജ്, മധു ഷാലിനി, കിഷോര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫ്രഞ്ച് ത്രില്ലര്‍ ചിത്രമായ സ്ലീപ്പ്‌ലെസ് നൈറ്റിന്റെ റീമേക്കാണ് തൂങ്കാവനം. തെലുങ്കില്‍ ചീകാറ്റി രാജ്യം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ ചെയ്ത് വരുന്നത്.

English summary
Actor-filmmaker Kamal Haasan's upcoming Tamil-Telugu bilingual thriller 'Thoongaavanam' will feature only one song composed by Ghibran.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam