ഉത്തമ വില്ലന്റെ റിലീസ് ഇങ്ങനെ നീട്ടുന്നതെന്തിന്?

By Aswathi

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഉലകനായകന്റെ ഉത്തമ വില്ലന്‍ എന്ന പുതിയ ചിത്രത്തിന്റെ റിലീസിങ് ഇങ്ങനെ നീട്ടി നീട്ടി കൊണ്ടു പോകുന്നതെന്തിനാണ്? ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടും ചിത്രം റിലീസ് അടിക്കടി മാറ്റുന്നതിന് പിന്നില്‍ അണിയറപ്രവര്‍ത്തകുടെ പബ്ലിസിറ്റി സ്റ്റണ്ടുണ്ടെന്ന് ചില അഭ്യൂഹങ്ങളുണ്ട്.

നടനും കമല്‍ ഹസന്റെ അടുത്ത സുഹൃത്തുമായ രമേശ് അരവിന്ദന്‍ സംവിധാനം ചെയ്യുന്ന ഉത്തമ വില്ലന്‍ ഏപ്രില്‍ 2 ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യത്തെ വാര്‍ത്തകള്‍. പിന്നീട് കേട്ടു ഏപ്രില്‍ പത്തിലേക്ക് റിലീസ് നീട്ടിയെന്ന്. എന്നാല്‍ ഏപ്രില്‍ പത്തിനും ചിത്രം റിലീസ് ചെയ്യുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

uthama-villain

ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും ചിത്രം തിയേറ്ററില്‍ തരംഗം സൃഷ്ടിയ്ക്കും എന്ന സൂചനയാണ് നല്‍കുന്നത്. താര സമ്പന്നതകൊണ്ടും ആവിഷ്‌കാര മികവുകൊണ്ടും ചിത്രം വ്യത്യസ്തത കാത്തുസൂക്ഷിയ്ക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് റിലീസ് നീണ്ടു നീണ്ടു പോകുന്നത്.

എന്നാല്‍ ചിത്രത്തിന്റെ സെന്‍സറിങിലുണ്ടായ സാങ്കേതിക തകരാറുമൂലമാണ് റിലീസിങ് വൈകിപ്പോകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ജയറാം, ആന്‍ഡ്രിയ, പൂജ കുമാര്‍, പാര്‍വ്വതി, പാര്‍വ്വതി നായര്‍ ഉര്‍വശി തുടങ്ങിയവര്‍ക്കൊപ്പം അന്തരിച്ച മഹാസംവിധായകന്‍ കെ ബാലചന്ദ്രന്റെ സാന്നിധ്യവും ചിത്രത്തിലുണ്ട്. സംവിധായകനും കമലിന്റെ ഗുരുവുമായ കെ ബാലചന്ദ്രന്‍ മരിയ്ക്കുന്നതിന് മുമ്പ് അഭിനയിച്ച ചിത്രം കൂടെയാണ് ഉത്തമ വില്ലന്‍.

ഉത്തമവില്ലന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ട് കമലിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ വിശ്വരൂപം 2 വിന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ പാപനാശത്തിന്റെ റിലീസിങിനെ കുറിച്ചും ഒന്നും പറഞ്ഞു കേള്‍ക്കുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X