ജനിച്ചത് പെണ്‍കുഞ്ഞാണ്; മകള്‍ പിറന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി പൂജയുടെ ഭര്‍ത്താവ് വിശാല്‍ ജോഷി

ലോക്ഡൗണ്‍ കാലം പലരും നല്ല കാര്യങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ താരവിവാഹങ്ങള്‍ നടന്നൊരു വര്‍ഷമായി 2020 മാറിയിരുന്നു. അതുപോലെ പ്രമുഖ നടിമാരെല്ലാം ഗര്‍ഭിണിയാണെന്നുള്ള കാര്യം തുറന്ന് പറഞ്ഞിട്ടും അധികമായില്ല. ബോളിവുഡില്‍ നിന്നും കരീന കപൂറും അനുഷ്‌ക ശര്‍മ്മയുമെല്ലാം കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇപ്പോഴിതാ കമല്‍ ഹാസന്റെ വിശ്വരൂപം സിനിമയിലൂടെ ശ്രദ്ധേയായ നടി പൂജ കുമാര്‍ അമ്മയായെന്നുള്ള സന്തോഷം പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. യുഎസില്‍ താമസിക്കുന്ന നടി ഒരു പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. നവ്യ എന്നാണ് പേരിട്ടിരിക്കുന്നത്. പൂജയുടെ ഭര്‍ത്താവ് വിശാല്‍ ജോഷിയാണ് ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

actress-pooja-kumar

'ഒരു കാലത്ത് ഞങ്ങള്‍ രണ്ട് പേരായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ മൂന്നായി. ഞങ്ങളുടെ മകള്‍ നവ്യ ജോഷിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തി തരുന്നതില്‍ ഞാനും പൂജയും വലിയ ആവേശത്തിലാണ്. നല്ലൊരു ജീവിത പങ്കാളി ആയിരിക്കുന്നതില്‍ പൂജയോട് ഞാന്‍ നന്ദി പറയുകയാണ്. നമ്മുടെ കൊച്ച് ലോകത്തേക്ക് നവ്യ കൂടി വരുമെന്നത് എനിക്ക് സ്വപ്‌നം കാണാന്‍ കഴിഞ്ഞിരുന്നു. എന്റെ ഈ ജന്മദിനം നീ എക്കാലത്തെയും മികച്ചതാക്കി മാറ്റി. നിങ്ങള്‍ രണ്ട് പേരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് വിശാല്‍ ജോഷി പറഞ്ഞത് ഇങ്ങനെയായിരുന്നു.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

Recommended Video

'മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകളിലേക്ക് അന്ന് മനപൂര്‍വ്വം വരാതിരുന്നതാണ്'

യുഎസില്‍ നിന്നും മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട പൂജ 'കാതല്‍ റോജാവേ' എന്ന ചിത്രത്തിലൂടെ 2000 ലാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാല്‍ കമല്‍ ഹാസന്‍ നായകനായി അഭിനയിച്ച് 2013 ല്‍ റിലീസിനെത്തിയ വിശ്വരൂപം എന്ന ചിത്രത്തില്‍ നായികയായതോടെ പൂജ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിലും നടി അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: pooja actress നടി പൂജ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X